Iran Threatens US Navy Officers 
World

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്‌കൂൾ ആക്രമണത്തിൽ 2 യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വാഷിങ്ടൺ: ഇറാനിലെ മിനാബിൽ സ്‌കൂളിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് രണ്ട് അമേരിക്കൻ നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ. യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസിന്റെ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റ് , എക്സിക്യൂട്ടീവ് ഓഫിസർ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക്എന്നിവർക്കെതിരെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഭീഷണി ഉയർന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സഹിതം "ഞങ്ങൾ നിങ്ങളെ കണ്ടെത്തും" എന്ന മുന്നറിയിപ്പ് പുറത്തുവിട്ടത്.

ഫെബ്രുവരി 28-നാണ് ഇറാനിലെ മിനാബിലുള്ള ഷജാറെ തയ്യിബ എലിമെന്ററി സ്കൂളിന് നേരെ യുഎസ് സേന ടോമാഹോക്ക് മിസൈൽ ആക്രമണം നടത്തിയതും, ഇതിൽ 168 കുട്ടികൾ കൊല്ലപ്പെട്ടതും. ഈ ആക്രമണത്തിന് ഉത്തരവാദികൾ ഈ രണ്ട് ഉദ്യോഗസ്ഥരാണെന്നാണ് ഇറാന്റെ ആരോപണം. മാർച്ച് മാസത്തിലും സമാനമായ രീതിയിൽ ഇവർക്കെതിരെ ഇറാൻ രംഗത്തുവന്നിരുന്നു. "ഈ രണ്ട് കുറ്റവാളികളെയും ഓർക്കുക, അവർക്ക് സ്വന്തമായി കുട്ടികളില്ലേ?" എന്ന ചോദ്യത്തോടൊപ്പമാണ് അന്ന് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

357 ദിവസത്തെ ദീർഘകാല സേവനത്തിനും ഇറാനിയൻ സേനയ്ക്കെതിരായ പോരാട്ടങ്ങൾക്കും ശേഷം യുഎസ്എസ് സ്പ്രൂവൻസ് കപ്പൽ കാലിഫോർണിയയിലെ സാൻ ഡെേയെഗോയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും ഭീഷണി ഉണ്ടായിരിക്കുന്നത്. വ്യക്തിഗതമായി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പരസ്യമായ ഈ നീക്കം വാഷിങ്ടണിൽ വലിയ തോതിലുള്ള സുരക്ഷാ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന സൈനികർക്കെതിരായ ഏത് നീക്കവും പ്രതിരോധിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂടുതല്‍ നേട്ടം, ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി; കൂടെ എസ്‌ഐപിയും

മാനവീയം വീഥിയിലെ വിലക്ക്; സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം

അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം, യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഫോൺ ചാർജ് ചെയ്യാനിട്ട് കുളിക്കാൻ പോയി; മടങ്ങിവന്നപ്പോൾ അക്കൗണ്ടിൽ നിന്ന് കവർന്നത് 2.79 ലക്ഷം രൂപ

ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍