Masoud Pezeshkian ANI
World

ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ല, സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വഴങ്ങി ചര്‍ച്ചകള്‍ക്കില്ല: ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

അമേരിക്കയുടെ നടപടികള്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നതാണെന്നും പെസെഷ്‌കിയാന്‍ ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വഴങ്ങി ഇറാന്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെസഷ്‌കിയാന്‍ ഇക്കാര്യം അറിയിച്ചത്. ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും അമേരിക്കയുടെ നടപടികള്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നതാണെന്നും ഇറാന്‍ പ്രസിഡന്റ് ആരോപിച്ചു.

വെടിനിര്‍ത്തല്‍ കാലയളവിലും ചര്‍ച്ചകള്‍ക്കിടയിലും അമേരിക്ക നിരന്തരം കരാര്‍ ലംഘനങ്ങളും പരുഷമായ സ്വഭാവവുമാണ് കാണിക്കുന്നത്. ഇറാനുമേല്‍ വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമുദ്ര നിയന്ത്രണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറുകളുടെ ലംഘനമാണ്. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

അമേരിക്കയുടെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരവും നടപടികളും സമാധാന ചര്‍ച്ചകളിലുള്ള അവരുടെ പ്രതിബദ്ധതയെ സംശയത്തിലാക്കുന്നു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും, അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു പുതിയ ഏറ്റുമുട്ടലും മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതയെ ബാധിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരത്തുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല അയല്‍പക്ക ബന്ധവും പരസ്പര ബഹുമാനവും നിലനിര്‍ത്താന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മസൂദ് പെസഷ്‌കിയാന്‍ ഊന്നിപ്പറഞ്ഞു. ബാഹ്യ ഇടപെടലുകളില്ലാതെ, പ്രാദേശിക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് ഈ രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുല്‍ അതിയാസുമായി ചര്‍ച്ച നടത്തിയ നയതന്ത്രം, വെടിനിര്‍ത്തല്‍, പ്രാദേശിക സംഭവവികാസങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ISNA റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, അബ്ബാസ് അരാഗ്ചി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാനുമായും ഫോണിലൂടെയും കൂടിയാലോചനകള്‍ നടത്തി. അമേരിക്കയും ഇറാനും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം നിലനില്‍ക്കുകയാണ്.

Iran won't negotiate under pressure, says President Masoud Pezeshkian

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

'ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളെ പകർത്തുന്ന തൊഴിലാണ് ഞാൻ ചെയ്യുന്നത്- എന്ന് പറഞ്ഞയാൾ'; രഘു റായ്‌യെ അനുസ്മരിച്ച് സംവിധായകൻ

'കിയാരയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് ആരാധകന്‍; നടി അന്ന് ഏഴ് മാസം ഗര്‍ഭിണി'; വെളിപ്പെടുത്തി ബോഡി ഗാര്‍ഡ്

നേരിട്ടത് 3,555 പന്തുകള്‍, നേട്ടം അതിവേഗം! നിരാശയിലും സഞ്ജുവിന് 'റെക്കോര്‍ഡ്' തിളക്കം, ഇതിഹാസ പട്ടികയിലും

ബ്യൂട്ടി പാർലർ വേണ്ട, ഐസ് മതി മുഖം മിനുക്കാൻ

SCROLL FOR NEXT