World

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മെട്രോ സ്‌റ്റേഷനില്‍ കൂട്ടവെടിവയ്പ്; സ്ത്രീകളെ പരസ്യമായി മര്‍ദ്ദിച്ചു, ചവിട്ടിക്കൂട്ടി (വീഡിയോ)

വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ മെട്രോ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ച് ഇറാനിയന്‍ സുരക്ഷാ സേന. ടെഹ്‌റാനിലെ മെട്രോ സ്‌റ്റേഷനിലാണ് പ്രക്ഷോഭകര്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചത്. അതിനിടെയാണ് വെടിവയ്പ്പുണ്ടായത്. 

വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്. സുരക്ഷാ സേനാ അംഗങ്ങള്‍ ട്രെയിനിനകത്തു കയറി ബാറ്റണ്‍ കൊണ്ട് സ്ത്രീകളെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും അടക്കമുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

അതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവയ്പ്പുമുണ്ടായി. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. 

ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്‌സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധ സമരങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT