സഹാര്‍ ഇമാമി(Iran News Anchor) വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
World

'വരൂ, ഇനിയും ആക്രമിക്കൂ'; ലൈവ് വാര്‍ത്തയ്ക്കിടെ ഇറാന്‍ ചാനലില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം, വെല്ലുവിളിച്ച് അവതാരക

വാര്‍ത്ത വായിക്കുന്നതിനിടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് പിന്നില്‍ പൊടിപടലങ്ങള്‍ രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ആക്രമണം നേരിട്ട ഇറാന്‍ ടിവിയുടെ സംപ്രേക്ഷണം പുനഃസ്ഥാപിച്ചു. ആക്രമണം നടക്കുമ്പോള്‍ വാര്‍ത്ത വായിച്ചിരുന്ന അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാര്‍ത്ത വായിച്ചത്. മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപ്പേര്‍ മരിച്ചതായും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വീണ്ടും ആക്രമിക്കൂ എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അവതാരക വീണ്ടും വാര്‍ത്ത വായിച്ചു തുടങ്ങിയത്.

ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് ആസ്ഥാനത്താണ് ഇസ്രയേല്‍ ബോംബിട്ടത്. ലൈവായി വാര്‍ത്ത വായിക്കുന്നടിനിടെ അവതാരക ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഐആര്‍ഐബി ടെലിവിഷന്‍ സ്ഥാപനത്തിന്റെ ആസ്ഥാനത്തിന് നേര്‍ക്കാണ് മിസൈല്‍ ആക്രമണമുണ്ടായത്.

വാര്‍ത്ത വായിക്കുന്നതിനിടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് പിന്നില്‍ പൊടിപടലങ്ങള്‍ രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകര്‍ന്നതായും നിരവധി ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഐആര്‍ബി വ്യക്തമാക്കി. ഇറാനിലെ ഏററ്റവും ജനപ്രീതിയുള്ള വാര്‍ത്താ അവതാരക സഹാര്‍ ഇമാമി(Iran News Anchor) വാര്‍ത്ത വായിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്തു നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും