ബെഞ്ചമിന്‍ നെതന്യാഹു/Benjamin Netanyahu പിടിഐ
World

നെതന്യാഹു കൊടുംക്രിമിനല്‍, ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് വകവരുത്തും; ഇറാന്റെ മുന്നറിയിപ്പ്

ഇസ്രയേലുമായി സഹകരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് 20 പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍. 'കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.' ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.

ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ സൈന്യം സൂചിപ്പിച്ചത്. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ബെഞ്ചമിന്‍ നെതന്യാഹു കുറച്ചുനാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് നെതന്യാഹു കൊല്ലപ്പെട്ടതായി അഭ്യൂഹവും ഉയര്‍ന്നിരുന്നു.

യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ സമീപിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി തള്ളി. യുഎസുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇറാന്‍ തയാറല്ല. അഞ്ചുവര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും ഹക്കീം ഇലാഹി പറഞ്ഞു.

യുഎഇയിലെ അല്‍-ദഫ്ര വ്യോമതാവളത്തില്‍ യുഎസ് സേനയ്ക്ക് നേരെ 10 ഓളം മിസൈലുകളും നിരവധി ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇസ്രയേലുമായി സഹകരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നും 20 പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഇസ്രയേലുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകളില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്.

Iran says it will hunt down and kill Israeli Prime Minister Benjamin Netanyahu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

'തര്‍ക്കങ്ങളില്ല,സ്ഥാനാര്‍ഥികള്‍ 24 മണിക്കൂറിനകം; നാളെ ഡല്‍ഹിയില്‍ പ്രഖ്യാപനം'

തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന്; പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടം

'ഒന്നും നോക്കണ്ട, അടിച്ചോ'; അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി സഞ്ജു

പാവയ്ക്കയുടെ കയ്പ്പ് മാറ്റാൻ ഇതാ എളുപ്പ വഴികൾ

SCROLL FOR NEXT