Israel says it has taken first steps of military operation in Gaza City  
World

ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍, സൈനിക നടപടി പുതിയ ഘട്ടത്തിലേക്ക്

ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഗാസ സിറ്റി പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടി ആരംഭിച്ചെന്ന് ഇസ്രയേല്‍. ഗാസ നഗരം മുഴുവന്‍ പിടിച്ചെടുക്കുന്നതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ 'പ്രാഥമിക നടപടികള്‍' ആരംഭിച്ചെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രഖ്യാപനം. ഇനികനം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസ പിടിച്ചടക്കാനുള്ള പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതായി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക നീക്കത്തിന്റെ ഭാഗമായി 60,000 കരുതല്‍സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു. യുദ്ധമുഖത്തുള്ള 20,000 കരുതല്‍സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തിട്ടുണ്ട്.

ഗാസ പിടിച്ചെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് ഇസ്രയേല്‍ മുന്നോട്ട് പോകുമ്പോള്‍ നഗരത്തിലെ ലക്ഷക്കണക്കിന് പലസ്തീനികളെ ഒഴിപ്പിച്ച് തെക്കന്‍ ഗാസയിലെ അഭയകേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകും എന്നും അന്താരാഷ്ട്ര മാധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയില്‍ ഹമാസുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ കഴിഞ്ഞ മാസം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഗാസ മുനമ്പും കീഴടക്കാനുള്ള പദ്ധതി ഇസ്രായേല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ മധ്യസ്ഥരാജ്യങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഗാസ പിടിക്കാനുള്ള നീക്കം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇസ്രായേലിന്റെ പല സഖ്യകക്ഷികളായ രാജ്യങ്ങള്‍ ഉള്‍പ്പെടെ പുതിയ നീക്കത്തെ അപലപിച്ച് രംഗത്തെത്തി. 'ഇത് രണ്ട് ജനതകളെയും ദുരന്തത്തിലേക്ക് നയിക്കുകയും മേഖലയെ സ്ഥിരമായ യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടി' എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നീക്കത്തെ വിശേഷിപ്പിച്ചത്.

The Israeli military says it has begun ground offensive to capture and occupy all of Gaza City and already has a hold on its outskirts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT