അമിഹൈ എലിയാഹു/ എക്‌സ് 
World

'ഗാസയില്‍ അണുബോംബ് പ്രയോഗിക്കണം'; ഇസ്രയേല്‍ മന്ത്രി; പ്രതികരണവുമായി ബെഞ്ചമിന്‍ നെതന്യാഹു

മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹമാസ് ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ ഗാസയില്‍ അണുബോംബ് പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ഇസ്രയേല്‍ മന്ത്രി അമിഹൈ എലിയഹു. മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു.

ഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുന്നത് ഇസ്രയേലിന് പരിഗണിക്കാമെന്നായിരുന്നു അമിഹൈ എലിയഹുവിന്റെ പ്രസ്താവന. ഒരു റേഡിയോ അഭിമുഖത്തിലായിരുന്നു ഇസ്രയേലിലെ ഒത്സ്മ യെഹൂദിറ്റ് പാര്‍ട്ടി അംഗമായ മന്ത്രിയുടെ വിവാദ പ്രസ്താവന. 

മന്ത്രിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പറ‍ഞ്ഞു. നിരപരാധികളെ ദ്രോഹിക്കാതിരിക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രയേലും ഇസ്രയേലി പ്രതിരോധ സേനയും (ഐഡിഎഫ്) പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിജയം ഉറപ്പിക്കുന്നത് വരെ ഇത് തുടരുമെന്നും  ബെഞ്ചമിന്‍ നെതന്യാഹു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 

അമിഹൈ എലിയാഹു ഗാസയിലെ ജനങ്ങളെ 'നാസികള്‍' എന്ന് വിളിച്ചതായും യാതൊരു തരത്തിലുള്ള മാനുഷിക സഹായവും വേണ്ടെന്ന് പറയുകയും ചെയ്തതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിയാണ് അമിഹൈ. അമിഹൈ എലിയഹുവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യെര്‍ ലാപിഡും രംഗത്തുവന്നു. വിവാദ പ്രസ്താവനയെ നിരുത്തരവാദിത്വപരമെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും