റോം: പങ്കാളിയുടെ ലൈംഗിക ചുവയോടെയുള്ള കമന്റിനെ തുടർന്ന് വിവാഹ ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഭർത്താവും മാധ്യമപ്രവർത്തകനുമായ ആൻഡ്രി ഗ്യാംബ്രൂണോയുമായുണ്ടായിരുന്ന പത്ത് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി ജോർജിയ മെലോനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
'ആൻഡ്രി ഗ്യാംബ്രൂണോയുമായി കഴിഞ്ഞ 10 വർഷമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുന്നു. കുറച്ചു കാലമായി ഞങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് തുറന്ന് സമ്മതിക്കേണ്ട സമയമായിരിക്കുന്നു' - ജോർജിയ ഫെയ്സ്ബുക്കിൽ കുറിച്ചു.ദിവസങ്ങൾക്ക് മുമ്പ് ചാനൽ പരിപാടിക്കിടെ സഹപ്രവർത്തകയോട് ആൻഡ്രി മോശമായി സംസാരിച്ചിരുന്നു. സംഘം ചേർന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും അദ്ദേഹം വനിതാ ജീവനക്കാരോട് സംസാരിച്ചിരുന്നു.
ഇതുവലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഓഗസ്റ്റിൽ ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ ആക്ഷേപിച്ച സംഭവത്തിലും വൻതോതിലുള്ള വിമർശനങ്ങൾ ആൻഡ്രി നേരിട്ടിരുന്നു. തന്റെ പങ്കാളിയുടെ കമന്റുകളുടെ പേരിൽ തന്നെ വിലയിരുത്തരുത് എന്ന് മെലോണി പരിപാടിയുടെ സംപ്രേഷണത്തിന് പിന്നാലെ പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates