World

ജോബൈഡന്‍ വിജയത്തിലേക്ക്; വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; പെന്‍സില്‍വേനിയയില്‍ വന്‍ മുന്നേറ്റം; തോല്‍വി സമ്മതിക്കില്ലെന്ന് ട്രംപ്‌ 

പെന്‍സില്‍വേനിയയില്‍ 5587 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ബൈഡനുളളത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. പെന്‍സില്‍വേനിയയിലെയും ജോര്‍ജിയയിലെയും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് തുണയായത്. 2016ല്‍ പെന്‍സില്‍വേനിയ സംസ്ഥാനം ട്രംപിനൊപ്പമായിരുന്നു. 

പെന്‍സില്‍വേനിയയില്‍ 5587 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ബൈഡനുളളത്. 20 ഇലക്ട്രല്‍ വോട്ടുകളാണ് പെന്‍സില്‍വേനിയയില്‍ ഉളളത്. ഇവിടെ വിജയം നേടാനായാല്‍ 273 സീറ്റുകള്‍ ബൈഡന് നേടാനാകും.

ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പുറത്തുവരാനുളളത്. നോര്‍ത്ത് കരോലിനയില്‍ ട്രംപിനാണ് മുന്നേറ്റം. 

സമാനമായി ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോര്‍ജിയയിലും ബൈഡന്‍ മുന്നില്‍ തന്നെയാണ്. 1097 വോട്ടുകള്‍ക്ക് മുന്നിലാണ് ഇവിടെ ബൈഡന്‍. 16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയില്‍ ഉളളത്. അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. അരിസോണയില്‍ ബൈഡന് 47.052 വോട്ടിന്റെ ലീഡുണ്ട്. 

ബൈഡന് മേധാവിത്വമുളള സംസ്ഥാനമാണ് നെവാഡ. നെവാഡെയില്‍ നിലവില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ടെങ്കിലും ഇവിടെ ബൈഡന്‍ നേടുമെന്നുതന്നെയാണ് സൂചന. നിലവില്‍ നെവാഡെയില്‍ 11,438 വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍ 

264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി ഉള്‍പ്പടെ 17 പേര്‍ ജയിലിലേക്ക്

ഒരു കോടിയുടെ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 55 lottery result

'എന്തോന്ന് ഇത്'...! ​ഗില്ലിനെ കെട്ടിപ്പിടിച്ച് കളിയാക്കി കോഹ്‍ലി; മനോഹര ദൃശ്യമെന്ന് ആരാധകർ; വൈറൽ വിഡിയോ

'മുഖ്യമന്ത്രിയുടെ ദർശനം പൂർണ്ണമായും നിയമാനുസൃതം, ഭക്തരെ തടഞ്ഞിട്ടില്ല'; വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ

SCROLL FOR NEXT