ജനം പൊറുതിമുട്ടി; കെനിയയില്‍ 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കൊല്ലും  ഫയല്‍
World

ജനം പൊറുതിമുട്ടി; കെനിയയില്‍ 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കൊല്ലും

പതിറ്റാണ്ടുകളായി കെനിയയിലെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ കാക്കകളുടെ ശല്യം കാരണം പൊറുതിമുട്ടിയാണ് ജീവിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വര്‍ഷം അവസാനത്തോടെ കെനിയയില്‍ 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കൊല്ലും. ഇന്ത്യന്‍ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകള്‍ പ്രാദേശിക പക്ഷി ഇനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ജനങ്ങള്‍ക്ക് ശല്യമായി മാറിയതോടെയാണ് ഇവയെ ഇല്ലാതാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. നേരത്തെ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ കാക്കകളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

പതിറ്റാണ്ടുകളായി കെനിയയിലെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ കാക്കകളുടെ ശല്യം കാരണം പൊറുതിമുട്ടിയാണ് ജീവിക്കുന്നത്. ഇവ കൃഷിയിടങ്ങളില്‍ കൂട്ടമായി പറന്നിറങ്ങി വിത്തുകള്‍ ഭക്ഷണമാക്കുന്നത് മൂലം കര്‍ഷകരും പ്രതിസന്ധിയിലാകുന്നുണ്ട്. കെനിയയുടെ ടൂറിസം മേഖലയ്ക്കും ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാകുന്നു. പൊതു ഇടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ തട്ടിയെടുക്കാന്‍ കാക്കകള്‍ കൂട്ടമായി എത്തുന്നത് സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെനിയയിലെ തീരമേഖലയിലുള്ള ജനങ്ങള്‍ കാക്കകളുടെ ശല്യത്തെ പറ്റി നിരന്തരം ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നു. കര്‍ഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരില്‍ ഭൂരിഭാഗവും.

യന്ത്രങ്ങളും ടാര്‍ഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കണ്‍ട്രോള്‍ ആന്‍ഡ് പ്രൊഡക്ട്സ് ബോര്‍ഡ് (പിസിപിബി) ഹോട്ടലുടമകള്‍ക്ക് ലൈസന്‍സുള്ള വിഷം ഇറക്കുമതി ചെയ്യാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT