കുട്ടിക്ക് നേരെ പാഞ്ഞെടുക്കുന്ന രാജവെമ്പാല 
World

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ പാഞ്ഞടുത്ത് കൂറ്റന്‍ രാജവെമ്പാല; പിന്നെ സംഭവിച്ചത് (വീഡിയോ)

വിയറ്റ്‌നാമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേര്‍ക്ക് കൂറ്റന്‍ രാജവെമ്പാല പാഞ്ഞെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പാമ്പിനെ കണ്ട് മുത്തച്ഛന്‍ ഒച്ച വെച്ചതോടെ, കുട്ടിയെ എടുത്ത് വീടിന്റെ അകത്തേയ്ക്ക് ഓടി വാതിലടച്ച് അച്ഛന്‍ കുഞ്ഞിനെ രക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

വിയറ്റ്‌നാമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വീടിന്റെ മുന്‍വശത്ത് നിലത്തിരുന്ന് കളിക്കുകയാണ് കുട്ടി. ഈ സമയത്ത് പാമ്പ് കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നത് കണ്ട് മുത്തച്ഛന്‍ ഒച്ചവെയ്ക്കുകയായിരുന്നു. മുത്തച്ഛന്റെ ബഹളം കേട്ട് ഓടിയെത്തിയ അച്ഛന്‍ കുട്ടിയെ എടുത്ത് അകത്തേയ്ക്ക് കൊണ്ടുപോയി വാതിലടച്ചു. 

ഈസമയത്ത് രണ്ട് മീറ്റര്‍ നീളമുള്ള രാജവെമ്പാല അതിവേഗം പാഞ്ഞെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടച്ച വാതിലിന്റെ ചുറ്റും നിന്ന ശേഷം പാമ്പ് പിന്മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാതിലിന്റെ അടിയിലൂടെ അകത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം ഇത്് പിന്‍വാങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്