Kuwait police arrests gang member for extorting money from expats Kuwait police
World

കു​വൈ​ത്തിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് നടത്തുന്ന സംഘത്തെ പിടികൂടി

തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എന്നിവരെ ഭീഷണപ്പെടുത്തി ആയിരുന്നു സംഘം പണപ്പിരിവ് നടത്തി വന്നത്. ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ​യാ​ണ് സം​ഘം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

സമകാലിക മലയാളം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: പ്രവാസികളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘത്തെ പിടികൂടിയതായി കു​വൈ​ത്ത് പൊലീസ് അറിയിച്ചു. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖി​ൽ (Jleeb Al-Shuyoukh) സ്ഥിരമായി ഗുണ്ടാ പിരിവ് നടത്തുന്ന സംഘത്തെ ആണ് അറസ്റ്റ് ചെയ്തത്.

തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എന്നിവരെ ഭീഷണപ്പെടുത്തി ആയിരുന്നു സംഘം പണപ്പിരിവ് നടത്തി വന്നത്. ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ​യാ​ണ് സം​ഘം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇവരുടെ ശ​ല്യം തു​ട​ർ​ന്ന​തോ​ടെ പ്ര​വാ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും ന​ൽ​കി​യ പ​രാ​തി​യെത്തുടർന്നാണ് പൊലീസ് നടപടി.

വി​ൽ​പ​ന​ക്കാ​രി​ൽ ​നി​ന്ന് പ​ണം പി​രി​ക്കു​ന്ന​തി​ന്റെ വിഡിയോ പൊലീസിന് ലഭിച്ചിരുന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​ത്.

സം​ഘ​ത്തി​ലെ മ​റ്റു അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന വ്യ​ക്തി​ക​ൾ, ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യെ ശ​ക്ത​മാ​യി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

The Criminal Security Department of the Kuwaiti Ministry of Interior has arrested a Bangladeshi gang that threatened and extorted money from members of the Asian community in the Jleeb Al Shuwaiq area of ​​Farwaniya Governorate in Kuwait.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT