ഇനി ഇ​ല​ക്​​ട്രി​ക്​ ഏരിയൽ ടാ​ക്സി​യും, പരീക്ഷണം വിജയകരം; ദുബൈ കുതിക്കുന്നു (വിഡിയോ )

ജോ​ബി ഏ​വി​യേ​ഷ​നും ദുബൈ ആർ ടി എയും സംയുക്തമായി ആണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ നടത്തിയത്. മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളു​ടെ​യും ജോ​ബി ഏ​വി​യേ​ഷ​ൻ ടീ​മി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആയിരുന്നു പരീക്ഷണം നടത്തിയത്
Areal taxi
Dubai successfully completes test flight of electric air taxiDXBMediaOffice/X
Updated on
1 min read

ദു​ബൈ: ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദു​ബൈ. അ​ടു​ത്ത വ​ർ​ഷം പ​ദ്ധ​തി നടപ്പാക്കാൻ ആണ് ഉദേശിക്കുന്നത്. ജോ​ബി ഏ​വി​യേ​ഷ​ൻ എന്ന കമ്പനിയാണ് ഏരിയൽ ടാ​ക്സി (​Aerial Taxi) നിർമിച്ചത്. ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ലെ ദു​ബൈ ജെ​റ്റ്മാ​ൻ ഹെ​ലി​പാ​ഡി​ലു​ള്ള പ്രത്യേക കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ​ണപ്പ​റ​ക്ക​ൽ നടത്തിയത്. നിരവധി തവണ പ്രത്യേക കേ​ന്ദ്ര​ത്തിനു ചുറ്റുമുള്ള മരുഭൂമിയിലൂടെ വട്ടമിട്ടു പറന്ന ഏരിയൽ ടാ​ക്സി നിശ്ചിത ദൂരം സഞ്ചരിച്ച ശേഷം ശേ​ഷം വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ്​​ചെ​യ്തു.

Areal taxi
ദുബായില്‍ വരുന്നു, ഡ്രൈവര്‍ ഇല്ലാ ടാക്‌സികള്‍, പരീക്ഷ ഓട്ടം അടുത്ത മാസം

ജോ​ബി ഏ​വി​യേ​ഷ​നും ദുബൈ ആർ ടി എയും സംയുക്തമായി ആണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ നടത്തിയത്. മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളു​ടെ​യും ജോ​ബി ഏ​വി​യേ​ഷ​ൻ ടീ​മി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആയിരുന്നു പരീക്ഷണം നടത്തിയത്. പദ്ധതി സ​മ്പൂ​ർ​ണ​മാ​യി നടപ്പാക്കാൻ കഴിയുമെന്നും ​അതിലേക്കുള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​​പ്പാ​ണ് ഈ പ​രീ​ക്ഷ​ണം വിജയിച്ചതിലൂടെ പൂർത്തിയായത് എന്നും ​ ദു​ബൈ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു.

Summary

Dubai has successfully completed the test flight of an electric air taxi. The plan is to implement the project next year. The aerial taxi was built by a company called Joby Aviation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com