പ്രതീകാത്മക ചിത്രം 
World

കുവൈത്തില്‍ താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ന് ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. സര്‍ക്കാരിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.

ഇന്ന് ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത്തരം വിസകളുടെ പരമാവധി കാലാവധി ഒരു വര്‍ഷമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് വിസകള്‍ പുനരാരംഭിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ അപേക്ഷകള്‍ ഇന്ന് മുതല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വീകരിക്കും.

പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നീക്കം തൊഴില്‍ വിപണിയെ പരിപോഷിപ്പിക്കുന്നതിനുള്ള കുവൈറ്റിന്റെ പ്രതിബദ്ധത കാണിക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 73 lottery result

കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEO

നാഷണൽ ലോ സ്കൂൾ: റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം