ലാറി കിം​ഗ്/ചിത്രം: ഫേസ്ബുക്ക് 
World

ലോകപ്രശസ്ത മാധ്യമപ്രവർത്തകൻ ലാറി കിം​ഗ് അന്തരിച്ചു 

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലോകപ്രശസ്ത മാധ്യമപ്രവർത്തകൻ ലാറി കിം​ഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ആഞ്ചലസിലെ സെഗാർസ് സിനായി മെഡിക്കൽ സെന്ററിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

അമ്പതിനായിരത്തോളം അഭിമുഖങ്ങൾ നടത്തിയ വ്യക്തിയാണ് ലാറി. 25 വർഷത്തോളമായി സിഎൻഎൻ ചാനലിൽ തുടർച്ചയായി അഭിമുഖ പരിപാടി നടത്തിയിരുന്നു. 'ലാറി കിം​ഗ് ലൈവ്' എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലാറിയെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന