ബെഞ്ചമിന്‍ നെതന്യാഹു പിടിഐ
World

യുദ്ധം അവസാനിപ്പിക്കാം, ഹമാസ് വ്യവസ്ഥകള്‍ അംഗീകരിക്കണം: ബെഞ്ചമിന്‍ നെതന്യാഹു

നേരത്തെ ഇസ്രയേലുമായുള്ള വ്യപാര ചര്‍ച്ചകള്‍ നിര്‍ത്തുകയാണെന്ന് യുകെ അറിയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടെല്‍അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനായി ഹമാസ് ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് ആയുധങ്ങള്‍ താഴെവെക്കണം, മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം, ഹമാസിന്റെ നേതാക്കളെ നാടുകടത്തണം, ഗാസയില്‍ ഹമാസിന്റെ സേനയെ പൂര്‍ണമായും പിന്‍വലിക്കണം എന്നിവയെല്ലാമാണ് നെതന്യാഹു മുന്നോട്ടുവെച്ചിരിക്കുന്ന വ്യവസ്ഥകള്‍.

ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളുടെ പേരില്‍ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.

നേരത്തെ ഇസ്രയേലുമായുള്ള വ്യപാര ചര്‍ച്ചകള്‍ നിര്‍ത്തുകയാണെന്ന് യുകെ അറിയിച്ചിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിയ വിവരം അറിയിച്ചത്.

നിലവിലുള്ള വ്യപാര കരാര്‍ തുടരും. എന്നാല്‍, കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് നിര്‍ത്തും. നെതന്യാഹുവിന്റെ സര്‍ക്കാര്‍ വെസ്റ്റ്ബാങ്കിലും ഗാസയിലും നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്നാണ് യുകെ വ്യക്തമാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT