ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. ബിഷ്‌കേക്കില്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വിഡിയോ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു.
ബിഷ്‌കേക്കില്‍ ഇന്ത്യ, ബംഗ്ലദേശ്, പാകിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്. നിരവധി വിദ്യാര്‍ഥികള്‍ താമസ്ഥലങ്ങളില്‍ നിന്ന് മടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഏകദേശം 10000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇവിടെ വിവിധ മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കിര്‍ഗിസ്ഥാനില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് ഇന്ത്യയും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടതായും സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് തല്‍ക്കാലം വീടിനുള്ളില്‍ തന്നെ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു. 24 മണിക്കൂര്‍ ബന്ധപ്പെടാന്‍ ഈ നമ്പറില്‍ 0555710041 ബന്ധപ്പെടാനും അധികൃതര്‍ നിര്‍ദേശിച്ചു.
ആക്രമണ സംഭവങ്ങളില്‍ മൂന്നു പാകിസ്ഥാനി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിനിടെ, കിര്‍ഗിസ്ഥാനില്‍നിന്നു ലഹോറിലെ അല്ലാമ ഇഖ്ബാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 180 പാക് വിദ്യാര്‍ഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates