ലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന തീയണയ്ക്കാനുള്ള ശ്രമം  എഎഫ്പി
World

ഹോളിവുഡിനെ വിറപ്പിച്ച് കാട്ടുതീ; താരങ്ങളുടെ വീടുകള്‍ ഉള്‍പ്പടെ 12,000 കെട്ടിടങ്ങള്‍ കത്തിനശിച്ചു; 15,000 കോടിയുടെ നഷ്ടം

താരങ്ങളായ പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നരലക്ഷം ആളുകളെ ഒഴിപ്പിച്ചു.

ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തിനശിച്ചു. താരങ്ങളായ പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

വരുംമണിക്കൂറില്‍ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ റെഡ് ഫ്‌ലാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം തീ നിയന്ത്രണവിധേയമാക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. വന്‍ തീപിടിത്തം ലൊസാഞ്ചലസിലെ പോഷ് ഏരിയകളില്‍ ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും ഹോളിവുഡ് ഹില്‍സിലേക്ക് പടരുകയും ചെയ്തു. ഇവിടുത്തെ തീ നീയന്ത്രണവിധേയമമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

രണ്ടുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. 15,000 കോടിയോളം ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടയാ പസിഫിക്, പാലിസെയ്ഡ്‌സില്‍ കത്തിയമര്‍ന്ന കെട്ടിട, വാഹനാവശിഷ്ടങ്ങളെ കാണാനുള്ളു. ആറ് സംസ്ഥാനങ്ങളില്‍ നിന്നും കാനഡയിലും നിന്നുള്ള മുഴുവന്‍ തീയണപ്പ് സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT