ട്രംപ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം 
World

'ഇരുരാജ്യങ്ങളും ഇരുണ്ട ചൈനയ്‌ക്കൊപ്പമെത്തി; ഒന്നിച്ച് നല്ലൊരു ഭാവി ഉണ്ടാകട്ടെ'; ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ട‌മായെന്നാണു തോന്നുന്നത്, അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് പോസ്റ്റിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം.

ട്രംപ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം

ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഷാങ്ഹായി ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷമുള്ള യുഎസ് പ്രസിഡന്റിന്റെ ആദ്യ സാമൂഹിക മാധ്യമ പോസ്റ്റാണിത്.

അതേസമയം, മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ നിസ്സാരവത്കരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് രംഗത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവരുടെ മൂല്യങ്ങള്‍ റഷ്യയുടേതിനേക്കാള്‍ യുഎസിനോടും ചൈനയുടേതിനോടും വളരെ അടുത്താണ്. ഇന്ത്യയും ചൈനയും ആത്മാര്‍ത്ഥതയില്ലാത്തവരാണെന്നും ഇരു രാജ്യങ്ങളും റഷ്യന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണെന്നും ബെസെന്റ് കുറ്റപ്പെടുത്തി.

'Lost India, Russia To Deepest, Darkest China': Trump Puts Out Shocking Post Amid Tense Ties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT