വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
World

രക്തസമ്മര്‍ദം താഴ്ന്നു; പെണ്‍കുട്ടി വീണത് ട്രെയിനിന് അടിയിലേക്ക്; അത്ഭുതകരമായി ജീവിതത്തിലേക്ക് (വീഡിയോ)

പെണ്‍കുട്ടിയുടെ കാലിടറുന്നതും പെട്ടെന്ന് മുന്നോട്ടുവീണ് രണ്ട് ബോഗികള്‍ക്കിടയിലേക്ക് പോകുന്നതും വിഡിയോയിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് കുഴഞ്ഞുവീണ പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്യൂനസ് ഐറിസ് ഇന്‍ഡിപെന്‍ഡസ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പ്ലാറ്റ്ഫോമില്‍ നിന്ന യാത്രക്കാര്‍ പെണ്‍കുട്ടിയെ ട്രെയിനിടിയില്‍നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കാന്‍ഡെല്ല എന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടതു അത്ഭുകരമായി രക്ഷപ്പെട്ടതും. രക്തസമ്മര്‍ദം പെട്ടെന്ന് താഴ്ന്നതാണ് വീഴാന്‍ കാരണം എന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ കാലിടറുന്നതും പെട്ടെന്ന് മുന്നോട്ടുവീണ് രണ്ട് ബോഗികള്‍ക്കിടയിലേക്ക് പോകുന്നതും വിഡിയോയിലുണ്ട്. അടുത്തുനിന്നിരുന്ന യാത്രക്കാര്‍ ഭയചകിതരായി. ട്രെയിന്‍ നിന്നയുടന്‍ അവര്‍ പെണ്‍കുട്ടിയെ ട്രാക്കില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. 

'ഇപ്പോഴും ജീവിച്ചിരിക്കുന്നത് എങ്ങിനെയെന്ന് അറിയില്ല. പുനര്‍ജന്മമാണ്. എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് താഴുകയായിരുന്നു. തൊട്ടുമുന്നിലുള്ള ആളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ ഒന്നും ഓര്‍മയില്ല.' - കാന്‍ഡെല്ല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT