ഇമ്മാനുവേല്‍ മക്രോണ്‍  ഫയല്‍
World

ഫ്രാന്‍സില്‍ മാക്രോണിനു തിരിച്ചടി, ആദ്യഘട്ടത്തില്‍ തീവ്ര വലതു പക്ഷം മുന്നില്‍

പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനു തിരിച്ചടി. ഇന്നലെ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ മാക്രോണിന്‍റെ ടുഗതര്‍ അലയന്‍സ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഏജന്‍സികളുടെ പോള്‍ റിപ്പോര്‍ട്ട് പ്രകാരം മറൈന്‍ ലീ പെന്നിന്‍റെ തീവ്ര വലതുക്ഷപാര്‍ട്ടിയാണ് മുന്നില്‍. അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനു ശേഷമേ അന്തിമ ഫലം അറിയാനാവൂ.

പ്രാഥമിക കണക്കുകള്‍ പ്രകാരം നാഷണല്‍ റാലിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യം 34 ശതമാനം വോട്ട് നേടി. ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന് 28.1 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. 20.3 ശതമാനം വോട്ടു കിട്ടിയ മക്രോണിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്.

577 അംഗങ്ങളുള്ള ദേശീയ അസംബ്ലിയില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ജൂലൈ ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യത നാഷണല്‍ റാലി പാര്‍ട്ടിക്കാണെന്നാണ് വിലയിരുത്തല്‍. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകളില്‍ കുറവ് വന്നാല്‍ തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയേക്കാനും സാധ്യത കല്‍പ്പിക്കുന്നു. അങ്ങനെ വന്നാല്‍ തൂക്കുസഭയിലേക്കാവും കാര്യങ്ങള്‍ എത്തുക. 49.5 ദശലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖരപ്പെടുത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം ഒമ്പതിന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മറൈന്‍ ലേ പെന്നിന്റെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷണല്‍ റാലി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പാര്‍ലമെന്റ് പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലനും കുടിയേറ്റവുമാണ് ഇത്തവണ തെരഞ്ഞെടുപ്പിലെ പ്രധാ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT