എച്ച്ടിഎംഎല്‍ എന്ന് പേരിട്ട കുട്ടി 
World

കുഞ്ഞിന് 'എച്ച്ടിഎംഎല്‍' എന്ന് പേരിട്ട് അച്ഛന്‍; കാരണം ഇതാണ് 

ആണ്‍ കുഞ്ഞിന് അച്ഛന്‍ നല്‍കിയ പേരില് അമ്പരന്ന് സോഷ്യല്‍ മീഡിയ

Author : സമകാലിക മലയാളം ഡെസ്ക്


മനില: മക്കള്‍ വ്യത്യസ്തമായ പേരിടാനാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി മക്കള്‍ക്ക് വിചിത്രവും അസാധാരണവുമായ പേരിട്ടവരുമുണ്ട്. അത്തരത്തില്‍ ഒരു പേരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ ഫിലിപ്പൈന്‍സില്‍ ജനിച്ച ഒരു കുട്ടിയ്ക്കാണ് രക്ഷിതാക്കള്‍ എച്ച്ടിഎംഎല്‍ എന്ന് പേരിട്ടത്. 

വെബ് ഡിസൈനറായ പിതാവിന് ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹക്കൂടതലൂമാണ് കുട്ടിയ്ക്ക് എച്ച്ടിഎംഎല്‍ എന്ന് പേരിടാന്‍ കാരണം.  വെബ് പേജ് തയ്യാറാക്കുന്ന ഭാഷയാണ് ഹൈപ്പര്‍ ടെക്സ്റ്റ്  മാര്‍ക്കപ്പ് ലാംഗ്വജേ്. അതിനാലാണ് കുട്ടിക്ക് ഈ പേരിട്ടത്. കുട്ടിയ്ക്ക് മാതാപിതാക്കള്‍ ഇത്തരത്തില്‍ പേരിട്ട കാര്യം ബന്ധുവായ സിന്‍സിയര്‍ലി പാസ് ക്വ്ല്‍ ആണ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. 

മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്നും സിന്‍സിയര്‍ പറയുന്നു. കുഞ്ഞിന്റെ പിതാവായ മാക്കിന്റെ യ്ഥാര്‍ഥ പേര് 'മാക്രോണി 85' എന്നും സഹോദരിയുടെ പേര് 'സ്‌പെഗറ്റി 88' എന്നും ആണെന്ന് ഇയാള്‍ പറയുന്നു

സ്‌പെഗറ്റിയുടെ മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരും വളരെ വ്യത്യസ്തമാണ്. ചീസിനോടുള്ള ഇഷ്ടം കൊണ്ട് 'ചീസ് പിമിയന്റോ', 'പാര്‍മെസന്‍ ചീസ്' എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. ഇവരുടെ വീട്ടിലെ വിളിപ്പേര് യഥാക്രമം ചിപ്പി, പ്യൂവി എന്നിങ്ങനെയാണ്. ഇവര്‍ക്ക് 'ഡിസൈന്‍', 'റിസര്‍ച്ച്' എന്നീ പേരുകളുള്ള കസിന്‍സുമുണ്ട്.

സിന്‍സിയര്‍ലി പാസ് ക്വ്‌ലിന്റെ കുറിപ്പിന് ഇതിനകം 12.4 കെ ലൈക്കുകളും 2.2കെ കമന്റുകളും ലഭിച്ചിട്ടുണ്ട്. കോടീശ്വരനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക് തന്റെ കുഞ്ഞിന് നല്‍കിയ 'X Æ A-Xii' എന്ന പേരിനേക്കാള്‍ ഭേദമാണെന്ന് ചിലരുടെ അഭിപ്രായം. സ്‌കൂളിലെത്തുമ്പോള്‍ കുട്ടിയ്ക്ക് കളിയാക്കലുകള്‍ നേരിടേണ്ടി വരുമെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. എന്നാല്‍ എല്ലാ ആളുകള്‍ക്കും സാധാരണ പേരുകളെല്ലെന്ന് അംഗീകരിക്കാന്‍ മക്കളെ പഠിപ്പിക്കാനാണ് ഇത്തരം കമന്റുകള്‍ എന്നാണ്  സിന്‍സിയര്‍ലിയുടെ മറുപടി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയരംഗം മലീമസമായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സിദ്ധരാമയ്യ

'ഹെഡ് ആൻഡ് നെക്ക് ക്ലിനിക്കൽ ഓൺകോളജി'യിൽ ഫെല്ലോഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ടി20 ഒന്നാം റാങ്ക് തിരികെ പിടിച്ച് ഇന്ത്യ; വീണ്ടും തലപ്പത്ത്

മുതിര്‍ന്ന സിപിഎം നേതാവ് ബികെ കാദര്‍ അന്തരിച്ചു

'മന്ത്രി രാജിവെച്ചാല്‍ എന്റെ മകള്‍ തിരികെവരുമോ? കുറ്റക്കാരെ തൂക്കിലേറ്റണം'; ജീവനൊടുക്കിയ നീറ്റ് പരീക്ഷാര്‍ഥിയുടെ അമ്മ