വെളുത്ത രൂപത്തോടൊപ്പം കളിക്കുന്ന വളര്‍ത്തുനായ 
World

വീട്ടില്‍ പ്രേതം?, 'വെളുത്ത രൂപത്തോടൊപ്പം' വളര്‍ത്തുനായയുടെ കളി; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടല്‍

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടുന്നതിലും സ്‌നേഹം പ്രകടിപ്പിക്കുന്നതിലും അസ്വാഭാവികത ഇല്ല. എന്നാല്‍ അത് നിഴലിനോട് ആണെങ്കിലോ?, അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. വളര്‍ത്തുനായ നിഴല്‍ എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു പട്ടിയുമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ  സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മെല്‍ബല്‍ സ്വദേശിയായ ജാക്കിന്റെ വളര്‍ത്തുനായ 'നിഴലുമായി'  കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. നിഴല്‍ എന്ന് തോന്നിപ്പിക്കുന്ന പട്ടി വളര്‍ത്തുനായയെ പിന്തുടരുന്നതും മറ്റുമാണ് ദൃശ്യങ്ങളിലുള്ളത്. വീടിന്റെ പിന്നാമ്പുറത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വീടിന്റെ പിന്നാമ്പുറം വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനാല്‍ പുറത്ത് നിന്ന് മറ്റൊരു പട്ടിക്ക് അകത്തുകടക്കാന്‍ സാധിക്കില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ താന്‍ ഉടന്‍ തന്നെ തോട്ടത്തിലേക്ക് ഓടിയതായും വളര്‍ത്തുനായയെ അല്ലാതെ മറ്റൊന്നിനേയും കണ്ടില്ലെന്നും ജാക്ക് പറയുന്നു.  ഗ്യാരേജില്‍ സിഗററ്റ് വലിച്ച് നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും ജാക്ക് വിവരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍