പ്രതീകാത്മക ചിത്രം 
World

മാജിക് മഷ്റൂം കൊണ്ട് ചായയുണ്ടാക്കി ഞരമ്പിൽ കുത്തിവച്ചു, യുവാവിന്റെ ശരീരത്തിൽ കൂണുകൾ മുളച്ചു; ആശുപത്രിയിൽ 

വിഷാദ രോഗത്തിനുള്ള മരുന്നായാണ് മുപ്പതുകാരനായ യുവാവ് കൂൺ ചായ കുത്തിവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടൺ: സ്വന്തമായി തയ്യാറാക്കിയ മാജിക് മഷ്റൂം ചായ ഞരമ്പിലേക്ക് കുത്തിവച്ച യുവാവിന്റെ ശരീരത്തിൽ കൂണുകൾ പൊട്ടിമുളച്ചു. വിഷാദ രോഗത്തിനുള്ള മരുന്നായാണ് മുപ്പതുകാരനായ യുവാവ് കൂൺ ചായ കുത്തിവച്ചത്. നിരാശ, ഉത്കണ്ഠ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കൂൺ ഉത്തമ മരുന്നാണെന്ന് ഇന്റർനെറ്റിൽ വായിച്ചറിഞ്ഞതിന് പിന്നാലെയായിരുന്നു യുവാവിന്റെ പ്രവർത്തി. 

ഒപിയോയിഡ് ഡിപെൻഡൻസ് ആൻഡ് ഡിപ്രഷൻ എന്ന വിഷാദ അവസ്ഥയായിരുന്നു യുവാവിന്. ബൈപോളാർ ഡിസോഡറുമുള്ള ഇയാൾ ഡോക്ടർമാർ നിർദ്ദേശിച്ച മരുന്ന് കഴിയ്ക്കുന്നത് നിറുത്തിയിരുന്നു. തുടർന്നാണ് ഇന്റർനെറ്റിലൂടെ 200 കൂൺ വർഗങ്ങളെക്കുറിച്ച് മനസിലാക്കിയത്. 

കൂണുകൾ വെള്ളത്തിൽ തിളപ്പിച്ചതിന് ശേഷം കോട്ടൺ തുണിയിൽ അരിച്ചെടുത്ത് നേരിട്ട് കൈഞരമ്പിലേക്ക് കുത്തിവച്ചു. ഇതിനുശേഷമാണ് യുവാവിന്റെ ഞരമ്പിനുള്ളിൽ കൂണുകൾ പൊട്ടിമുളച്ചത്. ക്ഷീണം, മഞ്ഞപ്പിത്തം, വയറിളക്കം, ഓക്കാനം തുടങ്ങിയ ബുദ്ധിമുട്ടുകളും യുവാവിനുണ്ടായി. യുവാവിന്റെ കരളും വൃക്കയും തകരാറിലായതായി ഡോക്ടർമാർ കണ്ടെത്തി. 

നീണ്ട 22 ദിവസത്തെ ആശുപത്രി വാസത്തിനിടെ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്. ജേണൽ ഒഫ് അക്കാദമി ഓഫ് കൺസൾട്ടേഷൻ ലൈസൻ സൈക്കാട്രിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്