World

മുതലയുടെ വായില്‍ വളര്‍ത്തുനായ, വെള്ളത്തിലേക്ക് എടുത്തുചാടി ഉടമ; പൊരിഞ്ഞ പോരാട്ടം, രക്ഷപ്പെടുത്തല്‍ (വീഡിയോ)

തന്റെ നായ്ക്കുട്ടിയെ മുതലയില്‍ നിന്ന് രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ അമേരിക്കന്‍ സ്വദേശിയുടെ ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ചിലര്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യും. തന്റെ നായ്ക്കുട്ടിയെ മുതലയില്‍ നിന്ന് രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ അമേരിക്കന്‍ സ്വദേശിയുടെ ദൃശ്യങ്ങള്‍ പുറത്ത്.

ഫ്‌ളോറിഡയിലാണ് സംഭവം.മുതലയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പോരാടുകയാണ് മൂന്ന് മാസം പ്രായമുള്ള നായ്ക്കുട്ടി. ഇത് ശ്രദ്ധയില്‍പ്പെട്ട റിച്ചാര്‍ഡ് ജലാശയത്തിലേക്ക് എടുത്തുചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തുടര്‍ന്ന് മുതലയുമായി പോരാട്ടം നടത്തി നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. മുതലയുടെ വായില്‍ നിന്ന് നായ്ക്കുട്ടിയെ രക്ഷിക്കുന്നതും നായ്ക്കുട്ടി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!