വീഡിയോ ദൃശ്യം 
World

മാസ്ക്കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം! യുവാവിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു (വീഡിയോ)

മാസ്ക്കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം! യുവാവിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: മാസ്ക്കിനു പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. അമേരിക്കയിലാണ് സംഭവം. ഡിസംബർ 15ന് ഫോർട്ട് ലോഡർഡേൽ നിന്ന് വാഷിങ്ടൺ ഡിസിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്നാണ് യാത്രക്കാരനെ ഇറക്കി വിട്ടത്. 

അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം ‘മാസ്ക്’ ആക്കിയത്. വിമാന ജീവനക്കാർ ഇത് ചോദ്യം ചെയ്യുകയും ആഡത്തിനോട് പുറത്തു പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ആഡത്തിന്റെ സമീപത്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി മാറി. ചുവപ്പ് അടിവസ്ത്രമാണ് മാസ്ക്കിന് പകരം ആഡം ഉപയോഗിച്ചിരിക്കുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ യഥാർഥ മാസ്ക് ധരിക്കാൻ അഭ്യർഥിച്ചു. എന്നാൽ ആഡം തയാറായില്ല. ഇതോടെയാണ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്. കൂടുതൽ തർക്കിക്കാൻ നിൽക്കാതെ ഇയാൾ പുറത്തിറങ്ങുകയും ചെയ്തു.

വിമാനത്തിൽ മാസ്ക് നിർബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു തന്റെ പ്രവൃത്തിയെന്ന് ആഡം പിന്നീട് പ്രതികരിച്ചു. തന്നെ പിന്തുണച്ച് ഏതാനും യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി എന്നും ഇയാൾ അവകാശപ്പെട്ടു. ആഡത്തിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യുനൈറ്റഡ് എയർലൈൻസ്. യാത്രക്കാരുടെ അവലോകന കമ്മിറ്റി ചേർന്ന ശേഷം വിലക്ക് നീക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

'മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, അപ്പോൾ 50-ാമത്തെ തിയറ്റർ'; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ

'ഏത് ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധ്രുവ്, എനിക്ക് വോയ്‌സ് ഇല്ല'; വൈറലായി ഒരുമിച്ചുള്ള അഭിമുഖം

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്