മുതലക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന യുവാവിന്റെ ദൃശ്യം 
World

മുതലക്കൂട്ടത്തിന്റെ നടുവിൽ; രക്ഷപ്പെടാൻ യുവാവിന്റെ പെടാപ്പാട്- വീഡിയോ 

അൻപതിലധികം മുതലകൾക്കു മുന്നിൽ അകപ്പെട്ടു പോയ ഒരു വ്യക്തിയാണ് വിഡിയോയിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

മുതല എന്ന് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. മുതലയെ കണ്ടാൽ പറയുകയും വേണ്ട!. കഴിഞ്ഞദിവസം മുതലയെ പിറകിലിട്ട് നടക്കുന്ന ബാലന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മനുഷ്യരെ പോലും ഞൊടിയിടയ്ക്കുള്ളിൽ വായ്ക്കുള്ളിലാക്കാൻ മുതലയ്ക്ക് കഴിയും. അപ്പോൾ ഇത്തരത്തിൽ അപകടകാരികളായ ഒരു വലിയ കൂട്ടം മുതലകളുടെ മുന്നിൽ ചെന്ന് പെട്ടാലോ? ഓർക്കുമ്പോൾ തന്നെ ഭയന്ന് വിറച്ചു പോകുന്ന അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

അൻപതിലധികം മുതലകൾക്കു മുന്നിൽ അകപ്പെട്ടു പോയ ഒരു വ്യക്തിയാണ് വിഡിയോയിലുള്ളത്. ഒത്തു കിട്ടിയാൽ ആക്രമിക്കാനായി തക്കം പാർത്തിരിക്കുന്ന  മുതലകളുടെ വായിൽ നിന്നും രക്ഷപെടാൻ ഏണിയിൽ കയറി നിൽക്കുകയാണ് ഇയാൾ. ഏണിയുടെ താഴെയായി കൂട്ടത്തോടെ നിൽക്കുന്ന മുതലകളുടെ ചലനത്തിൽ താഴെ വീഴാതിരിക്കാനായി തൊട്ടടുത്ത മരത്തിൽ ഇയാൾ മുറുകെ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. അബദ്ധത്തിൽ ഒന്ന് പിടിപെട്ടാൽ മുതലകൾക്ക് നടുവിൽ വീണ് ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഈ കാഴ്ച കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഭയത്തോടെ ആളുകൾ നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം.

ആദ്യ കാഴ്ചയിൽ തന്നെ ഭയമുളവാക്കുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ ശ്രദ്ധ നേടി. എന്നാൽ എവിടെനിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. സാഹചര്യം എന്തായാലും ആ വ്യക്തി കടന്നുപോയ അവസ്ഥ ഭീകരമായിരിക്കും എന്ന തരത്തിലാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്. ദൃശ്യത്തിലുള്ള വ്യക്തി മുതലകളുടെ ആക്രമണമേൽക്കാതെ രക്ഷപ്പെട്ടോ എന്നറിയാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് ഏറെയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT