പവര്‍ബോളിനും ഡിസി ലോട്ടറിക്കും എതിരെ നിയമനടപടിയുമായി വാഷിങ്ടണ്‍ സ്വദേശി എക്‌സ്
World

2800 കോടി രൂപ ലോട്ടറിയടിച്ചു!; ടിക്കറ്റുമായി ചെന്നപ്പോള്‍ കഥ മാറി, കേസ്

ഈ നമ്പറുകള്‍ ഔദ്യോഗികമല്ലെന്നും വെബ്‌സൈറ്റിലെ പിഴവാണെന്നും കമ്പനി അറിയിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വാജിങ്ടണ്‍: 340 മില്യണ്‍ ഡോളര്‍(2800 കോടി രൂപ) ജാക്ക്‌പോട്ട് നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചതിന് അമേരിക്കന്‍ ലോട്ടറി ഗെയിം കമ്പനിയായ പവര്‍ബോളിനും ഡിസി ലോട്ടറിക്കും എതിരെ നിയമനടപടിയുമായി വാഷിങ്ടണ്‍ സ്വദേശി.

2023 ജനുവരി 6-നാണ് ജോണ്‍ ചീക്‌സ് പവര്‍ബോള്‍ ടിക്കറ്റ് വാങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ഡിസി ലോട്ടറിയുടെ വെബ്സൈറ്റില്‍ സമ്മാനര്‍ഹമായ ടിക്കറ്റ് നമ്പറായി തന്റെ ടിക്കറ്റ് നമ്പര്‍ ജോണ്‍ ചീക്‌സ് കണ്ടു. എന്നാല്‍ പിന്നീട് ഈ നമ്പറുകള്‍ ഔദ്യോഗികമല്ലെന്നും വെബ്‌സൈറ്റിലെ പിഴവാണെന്നും കമ്പനി അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമ്മാനം അടിച്ചെന്ന ധാരണയില്‍ സുഹൃത്തിനെ വിളിച്ചു. സൃഹൃത്ത് പറഞ്ഞതനുസരിച്ച് ടിക്കറ്റിന്റെ ചിത്രമെടുത്തു, ഉറങ്ങാന്‍ കിടന്നു. എന്നാല്‍ ഓഫീസ് ഓഫ് ലോട്ടറി ആന്‍ഡ് ഗെയിമിംഗില്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ അവര്‍ അത് തള്ളി ജോണ്‍ ചീക്‌സ് പറഞ്ഞു. യഥാര്‍ത്ഥ നമ്പര്‍ ഇതല്ലെന്നും ഇത് വെബ്സൈറ്റില്‍ വന്ന പിഴവാണെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

2023 ജനുവരി 7-ന് പവര്‍ബോളിന്റെ തത്സമയ നറുക്കെടുപ്പില്‍ തനിക്ക് ലഭിക്കേണ്ട തുക നഷ്ടമായെന്നും കമ്പനി ചതിച്ചെന്നും കാട്ടിയാണ് ജോണ്‍ ചീക്സ് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. തന്റെ ടിക്കറ്റിന്റെ നമ്പറാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വിജയിച്ച നമ്പറായി കൊടുത്തിരുന്നതെന്നും ജോണ്‍ ചീക്സ് പരാതിയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT