Microsoft എപി
World

ഇസ്രയേലിനോട് ഇടഞ്ഞ് മൈക്രോസോഫ്റ്റ്, ക്ലൗഡ് സേവനങ്ങള്‍ പിന്‍വലിക്കുന്നു

മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍ തുടങ്ങിയവയിലേക്ക് ഇസ്രയേല്‍ സൈന്യത്തിനുള്ള ആക്‌സസ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രയേല്‍ സൈന്യവുമായുള്ള നി‍‍ർണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി ഇസ്രായേല്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മൈക്രോസോഫ്റ്റിന്റെ നടപടി. മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍ തുടങ്ങിയവയിലേക്ക് ഇസ്രയേല്‍ സൈന്യത്തിനുള്ള ആക്‌സസ് റദ്ദാക്കിയെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദശലക്ഷക്കണക്കിന് വരുന്ന പലസ്തീന്‍ സിവിലിയന്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത് എന്ന് റിപ്പോര്‍ട്ട് പറയുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ യൂണിറ്റ് 8200 മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.

2021ല്‍ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സത്യ നദെല്ലയും യൂണിറ്റ് 8200 അന്നത്തെ കമാന്‍ഡറായിരുന്ന യോസി സരിയേലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സാങ്കേതിക സഹകരണം സാധ്യമായത്. സഹകരണത്തിന് എതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഗാസ സംഘര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, എഐ സാങ്കേതികവിദ്യകള്‍ ആളുകളെ ലക്ഷ്യമാക്കാന്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ മൈക്രോസോഫ്റ്റ് നല്‍കിയിരുന്ന വിശദീകരണം.

Microsoft has cut off the Israeli army’s access to its technology used for storing large amounts of intelligence on Palestinian civilians in the West Bank and Gaza, according to a recent letter sent to Israel’s Defense Ministry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

'പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്'; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

SCROLL FOR NEXT