വിഡിയോ സ്ക്രീൻഷോട്ട് 
World

മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി അന്‍ഡ്രിയ മേസ  

തിളക്കമുള്ള ചുവന്ന ഗൗണിലാണ് ആന്‍ഡ്രിയ കിരീടമണിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷ്ങ്ടൺ: 2021ലെ മിസ് യൂണിവേഴ്‌സ് പട്ടം 26കാരിയായ മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മേസയ്ക്ക്. ഇന്നലെ ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ മത്സരാര്‍ത്ഥിയെയും പെറൂവിയന്‍ മത്സരാര്‍ത്ഥിയെയും പിന്നിലാക്കിയാണ് ആന്‍ഡ്രിയ കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം മിസ് യൂണിവേഴ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. 

തിളക്കമുള്ള ചുവന്ന ഗൗണിലാണ് ആന്‍ഡ്രിയ കിരീടമണിഞ്ഞത്. 70 മത്സരാര്‍ത്ഥികളുമായി മാറ്റുരച്ചാണ് 69-ാം മിസ് യൂണിവേഴ്‌സ് ആയി ആന്‍ഡ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ നടന്‍ മരിയോ ലോപസും ടെലിവിഷന്‍ താരം ഒലിവിയ കുല്‍പോയും ആയിരുന്നു അവതാരകര്‍. 

രാഷ്ട്രീയ നിലപാടുകള്‍ക്കും വേദിയായിരുന്നു ഇക്കുറി മിസ് യൂണിവേഴ്‌സ് മത്സരം. മ്യാന്‍മാറില്‍ നിന്നുള്ള മത്സരാര്‍ത്ഥിയാണ് മിലിട്ടറി ഭരണത്തിനെതിരെ വേദിയിലെത്തിയത്. തന്റെ ആളുകള്‍ ദിവസവും കൊല്ലപ്പെടുകയാണെന്ന് ഇന്‍ട്രോ വിഡിയോയില്‍ ദൃശ്യങ്ങള്‍ സഹിതം വിന്റ് ല്വിന്‍ എന്ന മത്സരാര്‍ത്ഥി അവതരിപ്പിച്ചു. സ്റ്റോപ്പ് ഏഷ്യന്‍ ഹേറ്റ് എന്നെഴിതിയ ഗൗണില്‍ വേദിയിലെത്തിയ സിംഗപ്പൂരിയന്‍ സുന്ദരിയും തന്റെ നിലപാടറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു