Netanayhu- Narendra Modi ഫയൽ
World

‘മൈ ഫ്രണ്ട്’നെതന്യാഹു; ഇസ്രയേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസ നേർന്ന് മോദി

ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ഇസ്രയേൽ ജനതയ്ക്കും മോദി ആശംകൾ നേർന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ഇസ്രയേൽ ജനതയ്ക്കും മോദി ആശംകൾ നേർന്നിട്ടുണ്ട്.

'പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പോസ്റ്റിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് മോദി ആശംസ അറിയിച്ചിരിക്കുന്നത്.

ജൂതന്മാരുടെ വിശുദ്ധ പുണ്യദിനങ്ങളുടെ തുടക്കം കുറിക്കുന്നതാണ് റോഷ് ഹഷാന. പ്രാർത്ഥനകൾ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ, നവീകരണത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ പാരമ്പര്യ ആചാരങ്ങൾ എന്നിവയോടെ ആചരിക്കുന്നു. നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിൽ നെതന്യാഹു ആശംസകൾ നേർന്നിരുന്നു.

Narendra Modi on Monday extended greetings to Israeli PM Benjamin Netanyahu and the global Jewish community on the occasion of Rosh Hashanah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒ സദാശിവന്‍ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി; കേന്ദ്ര ഇടപെടല്‍ എന്ന് ആക്ഷേപം; വിവാദം

വീട് പൂട്ടി യാത്ര പോവുകയാണോ? അടുക്കളയിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്യണം

SCROLL FOR NEXT