മുഹമ്മദ് മുഖ്ബര്‍ എഎഫ്പി
World

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഇറാനിയന്‍ പരമോന്നത നേതാവിന്റെ മള്‍ട്ടി ബില്യണ്‍ ഡോളര്‍ ചാരിറ്റബിള്‍ കൂട്ടായ്മയെ 14 വര്‍ഷമായി മോഖ്ബര്‍ നയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സാഹചര്യത്തിലാണ് 68കാരനായ മൊഖ്ബറിനെ നിയമിച്ചത്. റെയിസിയുടെ മരണത്തെത്തുടര്‍ന്ന് അനുശോചന സന്ദേശം പങ്കുവെക്കുന്നതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി മൊഖ്ബറിന്റെ നിയമനം പ്രഖ്യാപിച്ചത്.

ഇറാന്‍ ഭരണഘടന അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തണം.

ഇറാനിലെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയിലെ ഡെസ്ബുളില്‍ 1995 സെപ്തംബര്‍ ഒന്നിന് ഒരു വൈദിക കുടുംബത്തിലാണ് മൊഖ്ബര്‍ ജനിച്ചത്. 1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് അദ്ദേഹം റെവല്യൂഷണറി ഗാര്‍ഡിന്റെ മെഡിക്കല്‍ കോര്‍പ്സില്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ മൊഖ്ബര്‍ രാജ്യത്തെ എണ്ണ വ്യവസായത്തിന്മേല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാനുള്ള ഇറാന്റെ ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. ബാങ്കിങ് മേഖലയിലും ടെലി കമ്മ്യൂണിക്കേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യത്തെ മെഗാ-പ്രോജക്റ്റുകളും ബിസിനസുകളും നിയന്ത്രിക്കുന്ന ഒരു പ്രമുഖ കമ്പനിയായ മോസ്റ്റാസഫാന്‍ ഫൗണ്ടേഷനിലും ജോലി ചെയ്തു. 14 വര്‍ഷം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപ ഫണ്ടായ 'സെറ്റാഡി'ന്റെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇറാന്റെ പ്രഥമ പരമോന്നത നേതാവ്ആയത്തുല്ല അലി ഖമനേയിയുടെ

കീഴില്‍ സ്ഥാപിതമായ വളരെ ശക്തമായ ഒരു സാമ്പത്തിക കൂട്ടായ്മയാണ് സെറ്റാഡ്. ഇറാനിയന്‍ പരമോന്നത നേതാവിന്റെ മള്‍ട്ടി ബില്യണ്‍ ഡോളര്‍ ചാരിറ്റബിള്‍ കൂട്ടായ്മ 14 വര്‍ഷമായി മോഖ്ബറിന്റെ നേതൃപാടവത്തിലാണ് മുന്നോട്ടുപോയിരുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായുള്ള അടുപ്പമാണ് പിന്നീട് ഒന്നാം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇറാന്റെ പരമോന്നത നേതാവിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ ഒരു സംഘടനയാണ് ഇമാം ഖൊമേനിയുടെ ഓര്‍ഡര്‍ എക്‌സിക്യൂഷന്‍. ഇതിന്റെ തതവനായി ഇരിക്കുന്ന സമയത്ത് കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിന് മേല്‍നോട്ടം ലഹിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട ഇബ്രാഹിം റെയ്‌സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്.

2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT