93-ാം വയസിൽ എഡ്വിൻ ബുസിന് വിവാഹം/ചിത്രം ട്വിറ്റർ 
World

'ഒളിച്ചോടിയ കൗമാര കമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങൾ', 93-ാം വയസിൽ എഡ്വിൻ ബുസ് ആൽഡ്രിന് വിവാഹം

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യനാണ് ഡോ.എഡ്വിൻ ബുസ് ആൽഡ്രിൻ.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ഡോ.എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസിൽ വീണ്ടും വിവാഹിതനാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഡോ. അങ്ക ഫൗറിനെ അദ്ദേഹം ജീവിതപങ്കാളിയാക്കുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിൽ ലളിതമായ ഒരു ചടങ്ങ് മാത്രമായിരുന്നു വിവാഹം ഇരുവരുടേയും വിവാഹ വാർത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

'ഏറെക്കാലമായി എന്റെ പ്രണയിനിയായ ഡോക്ടർ അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തിൽ, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീർവാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ചലസിൽ നടന്ന ചെറിയ, സ്വകാര്യചടങ്ങിൽ ഞങ്ങൾ ഒന്നിച്ചു, ഒളിച്ചോടിയ കൗമാര കമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങൾ' എന്ന കുറിപ്പോടെയാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

നിരവധി പേരാണ് ആൽഡ്രിന്റെ ട്വിറ്റീനോട് പ്രതികരിച്ച് രം​ഗത്തെത്തിയത്. ആൽഡ്രിന് ജന്മദിനാശംസകൾ നേർന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തോഷാവസരത്തിൽ ഒപ്പം ചേർന്നും നിരവധി മറുപടികളും വന്നു. ആൽ​ഡ്രിന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ മൂന്ന് തവണ വിവാഹിതനാവുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട്. 

അപ്പോളോ 11 ദൗത്യത്തിലെ മൂന്നംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൽഡ്രിൻ. നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തി 19 മിനിറ്റിന് ശേഷമാണ്‌ ആൽഡ്രിൻ ചന്ദ്രനിലിറങ്ങിയത്. 1971-ൽ നാസയിൽ നിന്ന് വിരമിച്ച ശേഷം ആൽഡ്രിൻ 1998-ൽ ബഹിരാകാശ പര്യവേക്ഷണത്തിനായി ഷെയർ സ്‌പേസ് ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

'റിയാന്‍ ടീമിന്റെ ബഹുമാനം അതിവേഗം നേടി, ക്രിയാത്മകമായ ഇടപെടുന്ന ക്യാപ്റ്റന്‍'

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി ബിജെപി വനിതാ നേതാവ്

'എന്നെ നന്നാക്കാന്‍ സഹായിക്കണം, ഉള്ളില്‍ നല്ല ഭയമുണ്ട്; നന്ദി പറയുന്ന കൂടെ ഞാന്‍ കരഞ്ഞുപോയി...'

SCROLL FOR NEXT