more Indian companies were registered with the Dubai Chamber of Commerce. Dubai Chamber of Commerce/x
World

കൂടുതൽ ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ഈ വർഷം ആദ്യം ദുബായിലെ ചേംബർ ഓഫ്​ കൊമേഴ്​സിൽ രജിസ്റ്റർ ചെയ്തത്​ 4543 ഇന്ത്യൻ കമ്പനികൾ ആണ്.

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദുബായിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യം

ദുബായിലെ ചേംബർ ഓഫ്​ കൊമേഴ്​സിൽ രജിസ്റ്റർ ചെയ്തത്​ 4543 ഇന്ത്യൻ കമ്പനികൾ ആണ്. പാകിസ്ഥാനിൽ നിന്ന് 2154 പുതിയ കമ്പനികൾ ചേംബർ ഓഫ്​ കൊമേഴ്​സിൽ അംഗങ്ങളായി. 1362 കമ്പനികളുമായി ഈജിപ്​ഷ്യൻ കമ്പനികളാണ്​ പട്ടികയിൽ മൂന്നാം സ്ഥാനത്ത്​ ഉള്ളത്.

പുതുതായി രജിസ്​റ്റർ ചെയ്ത കമ്പനികളിൽ 36.2 ശതമാനവും മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ നിന്നുള്ള കമ്പനികളാണ്. 35.4 ശതമാനം കമ്പനികൾ റിയൽ എസ്​റ്റേറ്റ്​, റെന്‍റിങ്​ ആൻഡ്​ ബിസിനസ്​ സർവിസ്​ മേഖലയിൽ നിന്നുള്ളവയാണ്.

നിർമാണ മേഖലയിൽ നിന്നാണ്​ 16.7 ശതമാനം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

7.7 ശതമാനം കമ്പനികൾ സോഷ്യൽ ആൻഡ്​ പേഴ്​സണൽ സർവിസസ്​ മേഖലയിൽ നിന്നും 7.5 ശതമാനം ട്രാൻസ്​പോർട്ട്​, സ്​റ്റേറേജ്​, കമ്യൂണിക്കേഷൻസ്​ മേഖലകളിൽ നിന്നാണ്​. പുതിയ കമ്പനികൾ നിക്ഷേപമിറക്കാൻ എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

More Indian businesses are reportedly planning to invest in Gulf countries. Dubai has the highest number of Indian companies registered. Earlier this year, 4,543 Indian companies were registered with the Dubai Chamber of Commerce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT