ചിത്രം: എ പി 
World

അഹോരാത്രം ശ്രമിച്ചിട്ടും എല്ലാ വിഫലം; കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി 

അച്ഛന്റെ ശ്രദ്ധ മാറിയ സമയത്താണ് റയാൻ കിണറിനുള്ളിലേക്ക് വീണത്

Author : സമകാലിക മലയാളം ഡെസ്ക്

മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ റയാൻ മരണത്തിന് കീഴടങ്ങി. മരണവാർത്ത മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കിയാണ് റയാൻ വിട പറഞ്ഞത്. 

മൊറോക്കോയിലെ ഷെഫ്ഷാവൺ നഗരത്തിന് സമീപമുള്ള വീട്ടിനടുത്തുള്ള കുഴൽക്കിണറിലാണ് റയാൻ അകപ്പെട്ടത്. റയാന്റെ പിതാവ് കിണർ നന്നാക്കുകയായിരുന്നു. അച്ഛന്റെ ശ്രദ്ധ മാറിയ സമയത്താണ് കളിക്കുന്നതിനിടെ റയാൻ കിണറിനുള്ളിലേക്ക് വീണത്.  32 മീറ്റ‌ർ താഴ്ചയിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം തുടങ്ങി. റയാൻ കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കിയാണ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്. പരിശോധനകൾക്ക് പിന്നാലെ റയാൻ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. റയാന്റെ മാതാപിതാക്കളെ മൊറോക്കൻ രാജാവ് മുഹമ്മദ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

ദമ്പതികള്‍ക്ക് നല്ല സമയം, വീട്ടില്‍ സന്തോഷ അന്തരീക്ഷം

Today's Rashi Phalam may 14|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, സന്തോഷവാർത്ത പ്രതീക്ഷിക്കാം

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

SCROLL FOR NEXT