മലയിടിഞ്ഞ് വീഴുന്നതിന്റെ വിഡിയോ ദൃശ്യം  
World

ഒറ്റനിമിഷത്തിനുള്ളില്‍ കുത്തിയൊലിച്ചത് കൂറ്റന്‍ മല; കണ്‍മുന്നില്‍ ഭീതിയൊഴിയാത്ത കാഴ്ച; വിഡിയോ

ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാങ്, മ്യാഗ്ദി, ബാഗ്ലുങ്, പര്‍ബത്, പാല്‍പ തുടങ്ങിയ ജില്ലകളെയാണ് ദുരന്തം രൂക്ഷമായി ബാധിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 24 ആയി. കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയും വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പതിനാലുപേരെ കാണാതായി.

കൂറ്റന്‍ മലയിടിഞ്ഞ് കാളി ഗണ്ഡകി നദിയിലേക്ക് പതിക്കുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റ് നദികളിലും പ്രളയസമാനമായ സാഹചര്യങ്ങളാണ്. ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാങ്, മ്യാഗ്ദി, ബാഗ്ലുങ്, പര്‍ബത്, പാല്‍പ തുടങ്ങിയ ജില്ലകളെയാണ് ദുരന്തം രൂക്ഷമായി ബാധിച്ചത്.

കാളിഗണ്ഡകി, നാരായണി, തിനൗ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ദുരന്തത്തില്‍ 143 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് കണക്കുകള്‍. സ്യാങ്ജയെയും ഗുല്‍മിയെയും ബന്ധിപ്പിക്കുന്ന പ്രധാന കോണ്‍ക്രീറ്റ് പാലം പ്രളയത്തില്‍ ഒലിച്ചുപോയി. കാളിഗണ്ഡകി എ ഉള്‍പ്പെടെയുള്ള വിവിധ ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനവും താത്കാലികമായി നിര്‍ത്തി.

മരണസംഖ്യ ഉയര്‍ന്നേക്കും. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും റോഡ് തടസ്സപ്പെട്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Mountain collapses within seconds in Nepal: Terrifying video shows people fleeing as debris comes crashing down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണം; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

അശ്വന്ത് കോക്ക് അറസ്റ്റില്‍

26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍