സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു ചിത്രം ട്വിറ്റര്‍ 
World

പാകിസ്ഥാനില്‍ ഭീകരാക്രമണം;  30 പേര്‍ കൊല്ലപ്പെട്ടു; 50 ലേറെ പേര്‍ക്ക് പരിക്ക്

പാകിസ്ഥാനിലെ പെഷവാറിലെ ഒരു മുസ്ലീം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്


കറാച്ചി; പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 50 ലേറെ പേര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ജനമേഖലയിലാണ് പള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സായുധരായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാര്‍ പൊലീസ് മേധാവി പറഞ്ഞു. വെടിവയ്പില്‍ ഒരു പൊലിസുകാരനും ഒരു അക്രമിയും കൊല്ലപ്പെട്ടു. മറ്റയാളാണ് പള്ളിയില്‍ സ്‌ഫോടനം നടത്തിയത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT