അപൂര്‍വ്വയിനം പാമ്പിന്റെ ദൃശ്യം 
World

'തൊലിപ്പുറത്ത് പുല്ല് വച്ചുപിടിപ്പിച്ചത് പോലെ', അപൂര്‍വ്വയിനം പാമ്പ്; ഞെട്ടി സോഷ്യല്‍ലോകം- വീഡിയോ 

തായ്‌ലന്‍ഡിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

രോ ദിവസവും മൃഗങ്ങളെ സംബന്ധിച്ച് വേറിട്ട വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ അപൂര്‍വ്വയിനം പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ദേഹത്ത് മുഴുവന്‍ പുല്ലു വച്ചുപിടിപ്പിച്ചിരിക്കുന്നതു പോലെ തോന്നുന്ന പച്ചനിറത്തിലുള്ള പാമ്പാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

തായ്‌ലന്‍ഡിലാണ് സംഭവം. സഖോണ്‍ നഖോണ്‍ പ്രവിശ്യയില്‍ ചതുപ്പുപ്രദേശത്ത് 49 വയസ്സുള്ള പ്രദേശവാസിയാണ് ആദ്യമായി ഈ അപൂര്‍വ്വയിനം പാമ്പിനെ കണ്ടത്. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ പാമ്പിനെ ജാറിലാക്കി വീട്ടില്‍ എത്തിച്ച് സംരക്ഷിച്ച് പോരുകയാണ്. ഇതിനെ അധികൃതര്‍ തിരിച്ചറിയുന്നത് വരെ സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് 49കാരന്‍. വെള്ളം നിറച്ച കണ്ടെയ്‌നറിലാണ് പാമ്പിനെ ഇട്ടിരിക്കുന്നത്. 

പാമ്പിന്റെ വീഡിയോ വൈറലായതോടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ചിലര്‍ ഇതിനെ ഡ്രാഗണിനോടാണ് താരതമ്യം ചെയ്തത്. തൊലിപ്പുറത്ത് ആല്‍ഗകള്‍ വളരുന്ന തരത്തിലുള്ള അപൂര്‍വ്വയിനം നീര്‍ക്കോലിയാണിതെന്നാണ് മറ്റു ചിലര്‍ പറയുന്നത്. പാമ്പിന്റെ തൊലിപ്പുറത്തുള്ള പൊറ്റയാണിതിന് കാരണമെന്നും ചിലര്‍ വാദിക്കുന്നു. 

തെക്ക് കിഴക്കന്‍ ഏഷ്യയിലാണ് ഇത് അപൂര്‍വ്വമായി കണ്ടുവരുന്നത്. നേരിയ വിഷം മാത്രമുള്ള ഈ പാമ്പുകളുടെ മുഖ്യ ആഹാരം ചെറിയ മത്സ്യങ്ങളും തവളകളുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'