പ്രധാനമന്ത്രി നരേന്ദ്ര മോദി Samakalika Malayalam
World

ജനപ്രീതിയില്‍ മോദി ഒന്നാമത്, ഏറ്റവും പിന്നില്‍ ജർമൻ ചാൻസലർ; സര്‍വേ

24 ജനാധിപത്യ രാജ്യങ്ങളിലായി നടത്തിയ സർവേയിലാണ് നരേന്ദ്രമോ​ദി ഏറ്റവും ജനപ്രിയനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക് : 24 ജനാധിപത്യ രാജ്യങ്ങളിൽ നടത്തിയ സർവേയിൽ ഏറ്റവും ജനകീയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ റിപ്പോർട്ട്. സര്‍വേയില്‍ ഏറ്റവും പിന്നില്‍ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആണ്

അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് നരേന്ദ്രമോ​ദി ഏറ്റവും ജനപ്രിയനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 70 ശതമാനം ആളുകളാണ് നരേന്ദ്രമോദിയുടെ ഭരണത്തിൽ തൃപ്തിയറിയിച്ചത്. അതേസമയം 76 ശതമാനംപേർ ഫ്രെഡറിക് മെർസിന്റെ നയങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി.

നരേന്ദ്രമോദിക്കു തൊട്ടുപിറകേ 63 ശതമാനം വോട്ടുനേടി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് രണ്ടാം സ്ഥാനത്തും 55 ശതമാനം വോട്ടോടെ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിഷ് മൂന്നാം സ്ഥാനത്തും ഇടംനേടിയിട്ടുണ്ട്. അതേസമയം ജനപ്രീതിയില്ലാത്ത നേതാക്കന്മാരുടെ ലിസ്റ്റിൽ 75 ശതമാനം വോട്ടോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രണ്ടാം സ്ഥാനത്തുണ്ട്. ഇറാനുമായി യുദ്ധത്തിലേർപ്പെട്ടിട്ടും 38 ശതമാനം അമേരിക്കക്കാർ ട്രംപിന്റിന്റെ പ്രവർത്തികളെ അം​ഗീകരിക്കുന്നതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു.

ജർമ്മൻ വോട്ടർമാർക്കിടയിൽ മെർസിന്റെ ജനപ്രീതിയില്ലായ്മയെ സൂചുപ്പിക്കുന്ന സർവേകൾ മുൻപും പുറത്തുവന്നിരുന്നു. ആർ‌ടി‌എല്ലിന് വേണ്ടി ഫോർസ നടത്തിയ സർവേ പ്രകാരം ഏകദേശം 78 ശതമാനം പേർ മെർസിന്റെ നയങ്ങളിൽ അതൃപ്തിയറിയിച്ചതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡൂഷ്ലാന്റ്ട്രെന്റ് നടത്തിയ സമീപകാല സർവേയിൽ 84% പേരും മെർസിന്റെ പ്രവർത്തികളിൽ അതൃപ്തി രേഖപ്പെടുത്തി. ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (CDU), ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ (CSU), സോഷ്യൽ ഡെമോക്രാറ്റുകൾ (SPD) സഖ്യത്തിലെ നേതാക്കൾക്ക് പൊതുജനവിശ്വാം നഷ്ടപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

Survey: Narendra Modi most popular, Friedrich Merz most unpopular

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

'അമ്മേ, നമ്മുടെ പുതിയ കഥ എന്താ?'; വീണ്ടും സീന്‍ മാറ്റുമോ ചിദംബരം? ദുരൂഹത നിറച്ച് 'ബാലന്‍' ട്രെയിലര്‍

അമേരിക്ക വിട്ട് ഇന്ത്യന്‍ ടെക്കീസ്; 22,000 പേര്‍ നാട്ടില്‍ മടങ്ങിയെത്തി; ഇന്ത്യക്ക് ഭാരമോ ഭാഗ്യമോ ഈ മടക്കം?

ക്രിസ്മസ് തൂക്കി, ഓണവും നിവിന്‍ തൂക്കുമോ? മമിതയുടെ തിരിച്ചുവരവ്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക്

'ഇറങ്ങെടാ അവിടുന്ന്'... വ്യാപാരികളും പഞ്ചായത്ത് മെമ്പറും ചേർന്ന് തമിഴ്നാട് സ്വദേശിയുടെ കച്ചവടം പൂട്ടിച്ചു; നാട് ഒന്നാകെ ഇറങ്ങി കട തുറപ്പിച്ചു (വിഡിയോ)

SCROLL FOR NEXT