നാസ പുറത്തുവിട്ട ചിത്രങ്ങള്‍ NASA
World

'അമ്പിളി പോലൊരു ഭൂമി'; ചന്ദ്രനില്‍ നിന്നുള്ള 12,000 അപൂര്‍വ്വ ചിത്രങ്ങള്‍; പുറത്തുവിട്ട് നാസ

ചന്ദ്രനെ ചുറ്റുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഗേറ്റ് വേ റ്റു ആസ്ട്രനോട്ട് ഫോട്ടോഗ്രഫി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: "ഭൂമിയില്‍ നിന്നു ചന്ദ്രനെ കാണുന്നതു പോലെയാണോ ചന്ദ്രനില്‍ നിന്നു ഭൂമി കാണുക?" കാലപ്പഴക്കമുള്ള ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നാസ. ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസിന്റെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

നാസ പുറത്തുവിട്ട ചിത്രം

കഴിഞ്ഞ ഏപ്രിലില്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി സഞ്ചാരികള്‍ പകര്‍ത്തിയ 12,000 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. പത്തുദിവസം നീണ്ട ദൗത്യത്തില്‍ ചന്ദ്രനെ ചുറ്റുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഗേറ്റ് വേ റ്റു ആസ്ട്രനോട്ട് ഫോട്ടോഗ്രഫി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്.

നാസ പുറത്തുവിട്ട ചിത്രം
നാസ പുറത്തുവിട്ട ചിത്രം

ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്. ചന്ദ്രനില്‍നിന്നുള്ള ഭൂമിയുടെ ചിത്രങ്ങളും ബഹിരാകാശത്തെ മനേഹര കാഴ്ചകളും ചന്ദ്രന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങളും വെബ്‌സൈറ്റില്‍ കാണാനാകും.

നാസ പുറത്തുവിട്ട ചിത്രം
നാസ പുറത്തുവിട്ട ചിത്രം

ഈ ചിത്രങ്ങള്‍ ആരു പകര്‍ത്തിയെന്നോ മറ്റു വിശദാംശങ്ങളോ നല്‍കിയിട്ടില്ല. ഇന്റഗ്രിറ്റി എന്നു വിളിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെ ഉള്‍ഭാഗങ്ങളും ചിത്രത്തില്‍ കാണാം.

നാസ പുറത്തുവിട്ട ചിത്രം
നാസ പുറത്തുവിട്ട ചിത്രം

രണ്ട് നിക്കോണ്‍ ഡി5 ക്യാമറകളും ഒരു നിക്കോണ്‍ സീ9 ക്യാമറയും വ്യത്യസ്തങ്ങളായ സൂം, വൈഡ് ആംഗിള്‍ ലെന്‍സുകളുമാണ് ചിത്രങ്ങള്‍ എടുക്കാനായി സജീകരിച്ചിരുന്നത്. ഐഫോണും ഗോപ്രോ ആക്ഷന്‍ ക്യാമറകളും ഉപയോഗിച്ചിരുന്നതായി നാസ അറിയിച്ചിരുന്നു.

NASA releases 12,000 rare images from the Moon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍

വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി