ഫോട്ടോ: ട്വിറ്റർ 
World

വീണ്ടും ഇന്ധന ചോർച്ച; ആർട്ടിമിസ് വൺ ദൗത്യം രണ്ടാം തവണയും മാറ്റി

പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്ന് നാസ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം വീണ്ടും മാറ്റി. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് ദൗത്യം വീണ്ടും മാറ്റിയത്. പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്ന് നാസ അറിയിച്ചു. നേരത്തെ ഓ​ഗസ്റ്റ് 29നായിരുന്നു ആദ്യ ദൗത്യം തീരുമാനിച്ചിരുന്നത്. അന്നും സമാന സാഹചര്യത്തെ തുടർന്ന് മാറ്റുകയായിരുന്നു. 

ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്നാണ് വിക്ഷേപണം ആദ്യം മാറ്റേണ്ടി വന്നത്. സമാന സാഹചര്യം തന്നെയാണ് ഇത്തവണയെന്നും പരിഹരിക്കാൻ സാധിച്ചില്ലെന്നും നാസ വ്യക്തമാക്കി. 

കഴിഞ്ഞ ശനിയാഴ്ച വിക്ഷേപണത്തിനുള്ള കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ഇതിനിടയിൽ ഫ്യുവൽ ലൈനിൽ പൊട്ടലും കണ്ടെത്തി. തുടർന്ന് വിക്ഷേപണം മാറ്റി വെക്കുകയാണുണ്ടായത്. 

മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആണ് ആർട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടൺ ഭാരമുള്ള റോക്കറ്റിൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോവുക. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍