കുരിശിന് തീവെച്ച ശേഷം താഴേക്ക് ചാടാന്‍ ശ്രമിക്കുന്ന യുവാവ് 
World

പള്ളിയുടെ മുകളില്‍ കയറി കുരിശിന് തീവെച്ചു, താഴേക്ക് ചാടി; അറസ്റ്റ് (വീഡിയോ)

അമേരിക്കയില്‍ പള്ളിയുടെ മുകളില്‍ കയറി കുരിശിന് തീവെച്ച അര്‍ദ്ധ നഗ്നനായ യുവാവിനെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പള്ളിയുടെ മുകളില്‍ കയറി കുരിശിന് തീവെച്ച അര്‍ദ്ധ നഗ്നനായ യുവാവിനെ പിടികൂടി. ലോസ് ഏഞ്ചലസില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്ന യുവാവിന്റെ വീഡിയോ പുറത്തുവന്നു. 

ബോയില്‍ ഹൈറ്റ്‌സിലെ സെന്റ് മേരീസ് കാത്തലിക് പള്ളിയിലാണ് സംഭവം. ഷര്‍ട്ടിടാത്ത യുവാവാണ് നാലുനില കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. കുരിശിന് തീവെച്ച ശേഷം താഴേക്ക് ചാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തീ പടരുന്നതിന് മുന്‍പ് അണച്ചത് കൊണ്ട് വന്‍അപകടം ഒഴിവായി. 94 വര്‍ഷം പഴക്കമുള്ളതാണ് പള്ളി. ഫോക്‌സ് 11 ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ സംഘമാണ് വീഡിയോ പകര്‍ത്തിയത്. 

പൊലീസ് പ്രതിയെ പിടികൂടിയതോടെയാണ് സംഭവം അറിഞ്ഞത്. അടിവസ്ത്രം മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. താടിയില്‍ മാസ്‌ക് കിടക്കുന്ന നിലയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തു. ഒരു റൂഫില്‍ നിന്ന് താഴേയുള്ള മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്ക് യുവാവ് ചാടുന്ന നിലയിലാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. തുടര്‍ച്ചയായ ചാട്ടത്തില്‍ യുവാവിന് പരിക്ക് പറ്റിയതായി വീഡിയോയില്‍ നിന്ന് വ്യക്തമാണ്. പരിക്ക് പറ്റിയോ എന്ന് അറിയാന്‍ പുറത്ത് ഇയാള്‍ തന്നെ പരിശോധിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂടാതെ കമ്പിയിലും മറ്റും പിടിച്ച് തൂങ്ങിയാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

യുവാവിനെ പിടികൂടിയ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഗ്നിശമന സേനാവിഭാഗം സംഭവസ്ഥലത്ത് എത്തി തീയണച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും