ജെസീന്ത ആര്‍ഡേന്‍ / എഎന്‍ഐ 
World

ഇന്ത്യാക്കാര്‍ക്ക് യാത്രാവിലക്കുമായി ന്യൂസിലാന്‍ഡ് 

ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിംഗ്ടണ്‍ : ഇന്ത്യാക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം. ഞായറാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ അറിയിച്ചു. 

ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കും, നിലവില്‍ ഇന്ത്യയിലുള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. 

ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം യാത്രാവിലക്കില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍  1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

'കിഫ്ബി പദ്ധതികള്‍ നിര്‍ത്തലാക്കിയാല്‍ പ്രതിഷേധമുണ്ടാകും, കേന്ദ്ര ഫണ്ട് നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി'

ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്‌പോട്ട് അലോട്ട്‌മെന്റ് നേടാം, തീയതികൾ അറിയാം