ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്‌പോട്ട് അലോട്ട്‌മെന്റ് നേടാം, തീയതികൾ അറിയാം

കണ്ണൂർ,കോഴിക്കോട്,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളിലെ മെഡിക്കൽ കോളജിലാണ് ഒഴിവുകൾ ഉള്ളത്.
spot allotment
Spot Admission for Vacant B.Pharm Seats in Kerala Government Medical Colleges, Allotment Dates Announced.file
Edited By:
Updated on: 
1 min read

വിവിധ സർക്കാർ മെഡിക്കൽ കോളജിൽ ബി.ഫാം കോഴ്സിന്റെ ഒഴിവുകൾ ഉള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കണ്ണൂർ,കോഴിക്കോട്,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളിലെ മെഡിക്കൽ കോളജിലാണ് ഒഴിവുകൾ ഉള്ളത്. ഒഴിവുകൾ ഉള്ള സീറ്റുകളും സ്‌പോട്ട് അലോട്ട്‌മെന്റ് തീയതിയും അറിയാം.

spot allotment
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ അഞ്ച് സീറ്റുകളാണ് ഒഴിവുകൾ ഉള്ളത്. സ്‌പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 24 രാവിലെ 11ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ നടക്കും.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ രണ്ട് സീറ്റുകളാണ് ഒഴിവുകൾ ഉള്ളത്. സ്‌പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 26 രാവിലെ 11ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ നടക്കും.

കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ രണ്ട് സീറ്റുകളാണ് ഒഴിവുകൾ ഉള്ളത്. സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്ടോബർ 28 രാവിലെ 11ന് കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ വെച്ച് നടക്കും.

spot allotment
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ആലപ്പുഴ സർക്കാർ ടി.ഡി മെഡിക്കൽ കോളജിൽ രണ്ട് സീറ്റുകളാണ് ഒഴിവുകൾ ഉള്ളത്. സ്‌പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 29 രാവിലെ 11ന് സർക്കാർ ടി.ഡി. മെഡിക്കൽ കോളജിൽ വെച്ച് നടക്കും.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ രണ്ട് സീറ്റുകളാണ് ഒഴിവുകൾ ഉള്ളത്. സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്ടോബർ 30 രാവിലെ 11ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ വെച്ച് നടക്കും.

spot allotment
ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പ്രസ്തുത കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്‌പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പരിഗണിക്കുക. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിവരങ്ങൾക്ക്: https://www.dme.kerala.gov.in./

spot allotment
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ
spot allotment
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

Spot Admission for Vacant B.Pharm Seats in Kerala Government Medical Colleges, Allotment Dates Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com