ചിത്രം:എ പി 
World

24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത ആക്രമണം; മുന്നറിയിപ്പുമായി യുഎസ്, ഗുരുതര സാഹചര്യമെന്ന് ബൈഡന്‍

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍/പെന്റഗണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അക്രമം നടന്നേക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ്. കാബുള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള അമേരിക്കന്‍ പൗരന്‍മാരോട് അതിവേഗം സുരക്ഷിത മേഖലയിലേക്ക് മാറാന്‍ എംബസി നിര്‍ദേശിച്ചു. 

സൗത്ത് എയര്‍പോര്‍ട്ട് സര്‍ക്കിളിലും പാഞ്ച്ഷീര്‍ പട്രോള്‍ സ്‌റ്റേഷനും സമീപം അക്രമം നടന്നേക്കാമെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍ 170പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിരിക്കുകയാണ്.വിമാനത്താവളത്തിലെ തീവ്രവാദ ഭീഷണി കൂടിവരികയാണ് എന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് കമാന്റര്‍മാര്‍ നല്‍കിയ വിവിരമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT