Nicolas Sarkozy file
World

ലിബിയയില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചു, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഏകാന്ത തടവില്‍

നിക്കോളാസിനോട് ഉടന്‍ മടങ്ങിവരൂ എന്ന ബാനറിനൊപ്പം ഫ്രഞ്ച് ദേശീയ പതാകകളുമായാണ് അനുയായികള്‍ സര്‍ക്കോസിയെ ജയിലിലേക്കു യാത്രയാക്കിയത്. പാരിസിലെ ലാ സാന്റെ ജയിലിലാണ് മുന്‍ പ്രസിഡന്റ് ഏകാന്ത തടവ് അനുഭവിക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

പാരിസ്: 2007ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേശഫണ്ട് സ്വീകരിച്ചതിനും ഗൂഢാലോചന നടത്തിയതിനും ശിക്ഷിക്കപ്പെട്ട മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി (70) ജയിലില്‍. അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കോസി ജയിലില്‍ ഹാജരായത്. ഭാര്യ കാര്‍ല ബ്രൂണി-സര്‍ക്കോസിയും നൂറുകണക്കിന് അനുയായികളും സര്‍ക്കോസിയെ ജയിലിലേക്ക് അനുഗമിച്ചു. നിക്കോളാസിനോട് ഉടന്‍ മടങ്ങിവരൂ എന്ന ബാനറിനൊപ്പം ഫ്രഞ്ച് ദേശീയ പതാകകളുമായാണ് അനുയായികള്‍ സര്‍ക്കോസിയെ ജയിലിലേക്കു യാത്രയാക്കിയത്. പാരിസിലെ ലാ സാന്റെ ജയിലിലാണ് മുന്‍ പ്രസിഡന്റ് ഏകാന്ത തടവ് അനുഭവിക്കേണ്ടത്.

ലിബിയയിലെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയില്‍നിന്ന് 2007 ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ധനസഹായം സ്വീകരിക്കുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന കുറ്റത്തിനാണ് സര്‍ക്കോസിക്ക് ശിക്ഷ ലഭിച്ചത്. പണം സ്വീകരിക്കാനായി സര്‍ക്കോസി പദവി ദുരുപയോഗം ചെയ്തതെന്നു പാരിസ് കോടതി കണ്ടെത്തി.

2007ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെങ്കിലും, യാഥാസ്ഥിതിക വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് സര്‍ക്കോസി. തനിക്ക് ലഭിച്ച ശിക്ഷയ്‌ക്കെതിരെ അവസാനം വരെ പോരാടുമെന്നും സര്‍ക്കോസി പറഞ്ഞു. ജയില്‍ ഭയമില്ലെന്നും ലാ സാന്റെയുടെ വാതിലുകള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ ഞാന്‍ എന്റെ തല ഉയര്‍ത്തിപ്പിടിക്കുമെന്നും സര്‍ക്കോസി പറഞ്ഞു.

Former French President Sarkozy Imprisoned: Nicolas Sarkozy, the former French President, has begun his 5-year jail sentence for campaign finance conspiracy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT