No consensus reached on Hormuz: US, Iran peace talks go on for 15 hours, Trump ignores X
World

ഹോര്‍മൂസില്‍ സമവായമായില്ല; ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച, ഗൗനിക്കാതെ ട്രംപ്

ചര്‍ച്ചയും ധാരണയും യുഎസിനെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ 15 മണിക്കൂറുകള്‍ക്കൊടുവില്‍ താല്‍ക്കാലികമായി പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ പാകിസ്ഥാന്‍ സമയം അര്‍ദ്ധരാത്രി പിന്നിട്ടും തുടര്‍ന്നു. അഭിപ്രായവ്യത്യാസങ്ങളില്‍ കൃത്യമായ ധാരണയിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ചയും ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്റെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയും ധാരണയും യുഎസിനെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്തുന്നുണ്ടോ എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധത്തില്‍ അമേരിക്ക ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന അവകാശവാദം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

ഇറാനുമായി ഗൗരവതരമായ ചര്‍ച്ചകളിലാണ്. അതിന്റെ ഫലം എന്തുതന്നെയായാലും വിജയം ഞങ്ങള്‍ക്കാണ്. സൈനികമായി ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഒരു കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. വ്യാജ വാര്‍ത്തകള്‍ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ ജയിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവമെന്നും ട്രംപ് പറഞ്ഞു.

ചില വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. മേഖലയിലെ സുരക്ഷയെയും ആധിപത്യത്തെയും സംബന്ധിച്ച വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണമായ പ്രധാന പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

No consensus reached on Hormuz: US, Iran peace talks go on for 15 hours, Trump ignores

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം

മാസപ്പടിയിൽ 7 എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ടി കെ ​ഗോവിന്ദൻ ബ്രൂട്ടസെന്ന് രാ​ഗേഷ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'

രോഹൻ തകർത്തടിച്ചു; കൊച്ചിക്കെതിരെ അനായാസ വിജയം നേടി കാലിക്കറ്റ്