UAE authority clarifies no Golden Visa issuance for digital currency investors  META /AI
World

ഗോ​ൾ​ഡ​ൻ വി​സ: ഡിജിറ്റൽ ക​റ​ൻ​സി നി​ക്ഷേ​പ​ക​ർ​ക്ക്​ നൽകില്ല

ടോ​ൺ കോ​യി​ൻ എ​ന്ന ഡി​ജി​റ്റ​ൽ ക​റ​ൻ​സി നി​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക്​ യു.​എ.​ഇ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ നേ​ടാ​ൻ അ​വ​സ​ര​മെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്രചാരണം. യു.​എ.​ഇ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ സി.​ഇ.​ഒ​ ആയ മാ​ക്സ്​ ക്രൗ​ൺ എ​ന്ന​യാ​ളാണ് ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം ആരംഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഡിജിറ്റൽ ക​റ​ൻ​സി നി​ക്ഷേ​പ​ക​ർ​ക്ക് യു എ ഇ ഗോ​ൾ​ഡ​ൻ വി​സ ലഭിക്കും എന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അധികൃതർ. സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച മാർഗനിർദേശനങ്ങളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ച്ച്​ മാ​ത്ര​മാ​ണ്​​ ഗോ​ൾ​ഡ​ൻ വി​സ​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും യു എ ഇ അധികൃതർ വ്യക്തമാക്കി. റി​യ​ൽ എ​സ്റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ, സം​രം​ഭ​ക​ർ, പ്ര​തി​ഭ​ക​ൾ, ശാ​സ്ത്ര​ജ്ഞ​ർ, വി​ദ​ഗ്​​ധ​ർ, മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ, , സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൾ എ​ന്നി​വ​രാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ യോ​ഗ്യ​ത​യു​ള്ള​വ​ർ. ഈ പട്ടികയിലേക്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി നി​ക്ഷേ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ടോ​ൺ കോ​യി​ൻ എ​ന്ന ഡി​ജി​റ്റ​ൽ ക​റ​ൻ​സി നി​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക്​ യു.​എ.​ഇ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ നേ​ടാ​ൻ അ​വ​സ​ര​മെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്രചാരണം. യു.​എ.​ഇ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ സി.​ഇ.​ഒ​ ആയ മാ​ക്സ്​ ക്രൗ​ൺ എ​ന്ന​യാ​ളാണ് ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം ആരംഭിച്ചത്. തെറ്റായ ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഗുണനിലവാരമുള്ള മൂലധനം ആകര്‍ഷിക്കുക, സുസ്ഥിര നിക്ഷേപ അന്തരീക്ഷം വളര്‍ത്തുക, സുതാര്യത, വിശ്വാസ്യത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കുക എന്നീ യുഎഇയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നും അധികൃതർ പറഞ്ഞു.

ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് smartservices.icp.gov.ae സന്ദര്‍ശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

UAE authority clarifies no Golden Visa issuance for digital currency investors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT