ഫയല്‍ ചിത്രം 
World

മാസ്‌ക് വേണ്ട, കോവിഡിനെ വൈറല്‍ പനി മാത്രമായി കാണണം; നിയന്ത്രണങ്ങള്‍ നീക്കി ബ്രിട്ടന്‍

കോവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണം എന്ന പ്രഖ്യാപനവുമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്‍

സമകാലിക മലയാളം ഡെസ്ക്


ലണ്ടൻ: കോവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണം എന്ന പ്രഖ്യാപനവുമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്‍. വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളില്‍
മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് മുൻ​ഗണന നൽകി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പിൻവലിച്ചു. ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിലൂടെ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന നി​ഗമനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.  കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു.

മഹാമാരിയുടെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ല

മഹാമാരിയുടെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. രാജ്യത്ത് ഒമൈക്രോൺ വ്യാപനം തീവ്രമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിനും മൂന്നാം ഡോസ് നൽകി. ആകെ 3.6 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തത്.

വൈറല്‍ പനി എന്ന നിലയില്‍ കോവിഡിനെ കാണണമെന്നും കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും ബ്രിട്ടൻ ഹെൽത്ത്  സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് രാജിവെയ്ക്കുമോ?, മുഖ്യമന്ത്രിയെ കണ്ടേക്കും; ആരോപണം ആയുധമാക്കാന്‍ പ്രതിപക്ഷം

റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം (വിഡിയോ)

ആറാട്ടെഴുന്നള്ളിയ ഗുരുവായൂരപ്പനെ നമിച്ച് ആയിരങ്ങള്‍; ഭക്തിനിറവില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപനം

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠനം വേണം; ഹര്‍ജി തള്ളി സുപ്രീംകോടതി

​ഗണേഷ് പുറത്തേക്കോ? യുദ്ധം അവസാനിച്ചെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT