വാഷിങ്ടൺ: സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കാനൊരുങ്ങുന്ന നോവവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയെന്ന് പഠനം. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ ഉൾപ്പടെയുള്ളതിൽ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായാണ് പഠനത്തിൽ പറയുന്നത്. യുഎസിൽ വലിയ രീതിയിൽ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചു.
മിതമായും കഠിനവുമായ രോഗങ്ങളിൽ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തിൽ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തിൽ യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളിലുള്ള 29,960 പേർ പങ്കാളികളായെന്നും കമ്പനി വ്യക്തമാക്കി.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഈ വർഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങും. മൂന്നാം പാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വർഷാവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം ഉത്പാദിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
മറ്റു ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയിൽ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിർമിക്കുക. ഇന്ത്യയിലെ വാക്‌സിൻ ക്ഷമാത്തിന് നോവവാക്സിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates